login
മദ്യപിച്ച് മദോന്മത്തനായി ഗ്രീന്‍ റൂമില്‍ ബീനീഷ്; കൈകാര്യം ചെയത് കൊല്ലത്തെ എസ്എഫ്‌ഐ; രക്ഷക്കെത്തി എം. സ്വരാജ്

അതേ സമയം പിതാവിനെ പരിക്കില്ലാതെ രക്ഷിച്ച ഏകാംഗ കമ്മിഷന്‍ പിന്നീട് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി. രാഷ്ട്രീയത്തില്‍ പടിപടിയായി ഉയര്‍ന്നു. സ്ഥനമാനങ്ങള്‍ ലഭിച്ചു. ആദര്‍ശധീരന്റെ കുപ്പായം തയ്പ്പിച്ചു. കൊള്ളാവുന്ന ഒരു മണ്ഡലത്തില്‍ കൊണ്ടു നിര്‍ത്തി എംഎല്‍എയുമാക്കിയെടുത്തു. ഇപ്പോള്‍ ടെലിവിഷന്‍ ചാനലുകളില്‍ മിന്നിത്തിളങ്ങുന്നു. ആളിനെ നിങ്ങളറിയും. എം. സ്വരാജ്.

മക്കള്‍ ചെയ്ത തെറ്റിന് അച്ഛന്‍ എന്തു പിഴച്ചു എന്ന കാപ്സ്യൂളുമായി നടക്കുന്ന നേതാക്കളെ പഴയകഥകള്‍ ഓര്‍മിപ്പിച്ച് പഴയകാല പ്രവര്‍ത്തകന്‍. ബിനീഷ് കോടിയേരിക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പൊതിരെ തല്ലുകിട്ടിയതും അതിനു പ്രതികാരം ചെയ്തതും എം. സ്വരാജ് രക്ഷകനായതും തുടങ്ങി സംഘടനയ്ക്കുള്ളിൽ മാത്രം അറിഞ്ഞിരുന്ന പ്രശ്‌നങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തിടുകയാണ്. എസ്.എന്‍ കോളജിലെ പഴയ സഖാവ് എഴുതുന്നതിങ്ങനെ

വര്‍ഷവും ആള്‍ക്കാരുടെ സ്ഥാനമാനങ്ങളും കൃത്യമായി ഓര്‍മ്മയില്ല. പക്ഷേ സംഭവം 2001-03 നു ഇടയ്ക്കാകണം. അന്ന് കൊല്ലത്ത് വെച്ചു നടക്കുന്ന യൂണിവേഴ്സിറ്റി യൂണിയന്‍ കലോത്സവം. രാത്രിയില്‍ നൃത്ത മത്സരങ്ങള്‍ നടക്കുന്ന ഗ്രീന്‍ റൂമിലേക്ക് മദ്യപിച്ച് മദോന്മത്തനായി ഒരു സംഘം ആള്‍ക്കാരുമായി ബിനീഷ് കോടിയേരി എത്തുന്നു. അന്ന് മാര്‍ ഇവാനിയോസില്‍ പഠിക്കുകയാണ് കോടിയേരി പുത്രന്‍. ഗ്രീന്‍ റൂമിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ച ബിനീഷിനെയും സംഘത്തെയും ശാസ്താംകോട്ട ഡിബി കോളജിലെ മുന്‍ചെയര്‍മാനും അന്ന് എസ്.എഫ്ഐ സംസ്ഥാന ഭാരവാഹിയുമായ ജയലാല്‍ അനുനയത്തില്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ അച്ഛന്റെ അധികാരഗര്‍വിന്റെ പുറത്തു ജീവിക്കുന്ന ബീനീഷ് ജയലാലിന്റെ കോളറിനു പിടിച്ചു തള്ളി.

അന്ന് എസ്.എന്‍ കോളജിലെ എസ്എഫ്ഐക്കാരുടെ സ്വന്തം ചേട്ടനായ ജയലാലിനെ കോളജിന്റെ മണ്ണില്‍ വെച്ചു കൈവെച്ചാല്‍ സഖാക്കള്‍ക്ക് ഇടനെഞ്ച് കലങ്ങും. എന്തായാലും ബിനീഷിനെയും കൂട്ടരെയും ചെറുതായൊന്നു കൈകാര്യം ചെയ്ത് വണ്ടിയില്‍ കയറ്റി സ്ഥലത്തു നിന്നു പറഞ്ഞു വിട്ടു എസ്എന്‍ കോളജ് സഖാക്കള്‍. ചെറിയ സംഭവം. എല്ലാവരും വിട്ടു കളഞ്ഞു.

എന്നാല്‍ പ്രതികാര ദാഹിയായ ബിനീഷ് കോടിയേരി മറന്നില്ല. ആ വര്‍ഷം യൂണിവേഴ്സിറ്റി യുണിയന്‍ വോട്ടെടുപ്പിനാണെന്നു തോന്നുന്നു, അതോ സെനറ്റിലേക്കോ. കൊല്ലത്തു നിന്നുള്ള സഖാക്കളുമായി വോട്ടു ചെയ്യാനെത്തിയ എസ്എഫ്ഐ സഖാക്കളെ എതിരേറ്റത് ബിനീഷിന്റെ നേതൃത്വത്തിലെ ഗുണ്ടാ സംഘമായിരുന്നു. മാര്‍ ഇവാനിയോസിലെ കുറേ സംഘാംഗങ്ങളും. ജയലാലിനടക്കം കൊല്ലം സഖാക്കള്‍ക്ക് പൊതിരെ കിട്ടി.

അന്ന് എസ്എഫ്ഐയുടെ സംസ്ഥാന ചുമതലക്കാരനായിരുന്നു മകന്റെ അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തെക്കുറിച്ച് ജയലാല്‍ പരാതി നല്‍കിയത് ഈ പിതാവിന്. ജില്ലാ സമ്മേളനത്തിലടക്കം പ്രശ്നമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഏകാംഗ കമ്മിഷനെ വയ്ക്കാന്‍ പിതാവ് തീരുമാനിച്ചു. സാധാരണ ഏകാംഗ കമ്മിഷന്‍ ഇത്തരം കാര്യങ്ങളില്‍ പതിവില്ല. അന്ന് ഏകാംഗ കമ്മിഷനായി നിയോഗിച്ചത് എസ്.എഫ്ഐയുടെ മറ്റൊരു സംസ്ഥാന ജോയിന്റ് സെക്രട്ടറിയെ. എന്തായാലും റിപ്പോര്‍ട്ട് വന്നു. മാര്‍ ഇവാനിയോസ് കോളജിലെ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിട്ടു പ്രശ്നമൊതുക്കി. ബിനീഷിന് ഒരു ഒത്തുതീര്‍പ്പു സസ്പെന്‍ഷന്‍ കിട്ടിയോ എന്നുറപ്പില്ല.

എന്തായാലും എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയാകും എന്നേറെക്കുറെ എല്ലാവര്‍ക്കും പ്രതീക്ഷയുണ്ടായിരുന്ന ജയലാല്‍ പിന്നീടൊരിക്കലും സംഘടനയിലെ മികച്ച സ്ഥാനങ്ങളിലേക്കു പരിഗണിക്കപ്പെട്ടില്ല. ഒരുപക്ഷേ വിവരമുള്ള എസ്എഫ്ഐക്കാരുടെ വംശനാശം വന്ന സംഘത്തിലെ അവസാനത്തെ ആളായിരുന്നു. കോട്ടയം സമ്മേളനത്തില്‍ വിഎസ് പക്ഷക്കാരന്‍ എന്ന പേരില്‍ സംഘടനയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. നാട്ടില്‍ ലോക്കല്‍ കമ്മിറ്റിക്കപ്പുറത്തേക്കു വളര്‍ത്തിയില്ല. മൈനാഗപ്പള്ളി പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടു എന്നതായിരുന്നു ഏറ്റവും വലിയ പാര്‍ലമെന്റി കാര്യനേട്ടം.

അതേ സമയം പിതാവിനെ പരിക്കില്ലാതെ രക്ഷിച്ച ഏകാംഗ കമ്മിഷന്‍ പിന്നീട് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി. രാഷ്ട്രീയത്തില്‍ പടിപടിയായി ഉയര്‍ന്നു. സ്ഥനമാനങ്ങള്‍ ലഭിച്ചു. ആദര്‍ശധീരന്റെ കുപ്പായം തയ്പ്പിച്ചു. കൊള്ളാവുന്ന ഒരു മണ്ഡലത്തില്‍ കൊണ്ടു നിര്‍ത്തി എംഎല്‍എയുമാക്കിയെടുത്തു. ഇപ്പോള്‍ ടെലിവിഷന്‍ ചാനലുകളില്‍ മിന്നിത്തിളങ്ങുന്നു. ആളിനെ നിങ്ങളറിയും. എം. സ്വരാജ്.

അപ്പോള്‍ പിതാവ് മകനെ വളര്‍ത്തിയിട്ടേയില്ല. അദ്ദേഹം തുടര്‍ന്നും സംസ്ഥാന സെക്രട്ടറിയായി തുടരും. ബിനീഷ് കോടിയേരിക്കു വേണ്ടി പാര്‍ട്ടി രംഗത്തിറങ്ങില്ല. പക്ഷേ ഇഡിക്കെതിരെ സമരം തുടരും. എല്ലാം ജനകീയ ജനാധിപത്യ വിപ്ളവത്തിനു വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോഴാ ആകെ ഒരു സമാധാനം!

  comment

  LATEST NEWS


  'പിസി ജോര്‍ജ് മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുന്നു; പിണറായി നിയമനടപടി സ്വീകരിക്കണം'; പൂഞ്ഞാര്‍ എംഎല്‍എക്കെതിരെ ആനി രാജ മുതല്‍ ബിന്ദു അമ്മിണിവരെ രംഗത്ത്


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.