വി.എസ്. അച്യുതാനന്ദന് സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരിക്കെ തിരുവനന്തപുരത്ത് ശ്രീമൂലം ക്ലബില്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ മൂന്നു ദിവസമായാണ് കോടിയേരിയുടെ മകന്റെ വിവാഹാഘോഷങ്ങള്‍ നടന്നത്. വിദേശത്തുനിന്നുള്‍പ്പെടെ എത്തിയ വിശിഷ്ടാതിഥികളില്‍ വന്‍ബിസിനസുകാരും റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരും സ്വര്‍ണ- വജ്ര വ്യാപാരികളും അടക്കം പങ്കെടുത്തിരുന്നു. കള്ളക്കടത്ത്-ലഹരി മാഫിയാ തലവന്‍ ദാവൂദ് ഇബ്രഹാമിന്റെ കൈയാളുകളും ചടങ്ങില്‍ പങ്കെടുത്തുവെന്ന് ചില മാധ്യമങ്ങള്‍ എഴുതി. ആ വാര്‍ത്തകള്‍ നിഷേധിക്കാനോ മാധ്യമങ്ങള്ക്കെതിരേ നടപടിക്കോ കോടിയേരി കുടുംബം മിനക്കെട്ടില്ല.
ജനശക്തി മാസികയുടെ കവര്‍. കോടിയേരിയുടെ ഭാര്യ വിനോദിനി സ്വര്‍ണസാരി ധരിച്ച്
കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കള്ളക്കടത്തു കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുമ്പോള്‍ പന്ത്രണ്ടുവര്‍ഷം മുമ്പ് നടന്ന വിവാഹ മഹാമഹം വീണ്ടും ചര്‍ച്ചയില്‍. കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ, മൂത്തമകന് ബിനോയ് കോടിയേരിയുടെ, 2008 ഏപ്രിലില്‍ നടന്ന ആഡംബര വിവാഹമാണിത്.
വി.എസ്. അച്യുതാനന്ദന് സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരിക്കെ തിരുവനന്തപുരത്ത് ശ്രീമൂലം ക്ലബില്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ മൂന്നു ദിവസമായാണ് കോടിയേരിയുടെ മകന്റെ വിവാഹാഘോഷങ്ങള്‍ നടന്നത്. വിദേശത്തുനിന്നുള്‍പ്പെടെ എത്തിയ വിശിഷ്ടാതിഥികളില്‍ വന്‍ബിസിനസുകാരും റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരും സ്വര്‍ണ- വജ്ര വ്യാപാരികളും അടക്കം പങ്കെടുത്തിരുന്നു. കള്ളക്കടത്ത്-ലഹരി മാഫിയാ തലവന്‍ ദാവൂദ് ഇബ്രഹാമിന്റെ കൈയാളുകളും ചടങ്ങില്‍ പങ്കെടുത്തുവെന്ന് ചില മാധ്യമങ്ങള്‍ എഴുതി. ആ വാര്‍ത്തകള്‍ നിഷേധിക്കാനോ മാധ്യമങ്ങള്ക്കെതിരേ നടപടിക്കോ കോടിയേരി കുടുംബം മിനക്കെട്ടില്ല.
അന്ന് ഏറെ വിവാദമായ ആഡംബര വിവാഹം കോടിയേരി മക്കളുടെ വിപുലമായ ബന്ധവും വിദേശങ്ങളിലെയും ബിസിനസ് ലോകത്തേയും സ്വാധീനം തെളിയിക്കാന്‍കൂടിയായിരുന്നു.
ബിനീഷായിരുന്നു അതിഥികളെ സ്വീകരിക്കാന്‍ മുന്നില്‍. വി.എസ്. അച്യുതാനന്ദന് 'ഭൂമാഫിയ' എന്നു മുദ്രകുത്തിയ സേവി മനോ മാത്യുവിനായിരുന്നു വിവാഹത്തിന്റെ സ്പോണ്‍സര്‍ഷിപ്പും നടത്തിപ്പുമെന്ന് ജനശക്തി മാസിക എഴുതി. ഗള്‍ഫിലെ ഏറ്റവും വലിയ മദ്യ രാജാവായ ഒരുമലയാളിയും ചെലവു വഹിക്കാന്‍ പങ്കുചേര്‍ന്നു, കമ്യൂണിസ്റ്റ് നേതാക്കളുടെ ആഡംബര ജീവിതവും ധൂര്‍ത്തും പാര്‍ട്ടിയില്‍ വിവാദമായപ്പോള്‍ തെറ്റുതിരുത്തല്‍ രേഖ തയാറാക്കാന്‍ 19 ാം പാര്‍ട്ടി കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയ കോടിയേരിയുടെ മകന്റെ വിവാഹമായിരുന്നു അത്ര ആഡംബരമായി നടത്തിയതെന്നും മാസിക എഴുതി.
ജനശക്തി മാസിക 2008 മെയ് രണ്ടിനിറക്കിയ പ്രത്യേക പതിപ്പ് ഈ വിവാഹത്തെക്കുറിച്ചായിരുന്നു. ബിനീഷ് കോടിയേരിയുടെ അമ്മ സ്വര്‍ണനൂല്‍ ചേര്‍ത്തു നെയ്ത പട്ടു സാരിയും വൈരം പതിച്ച മാലയും മോതിരവും അടക്കം 35 ലക്ഷത്തിന്റെ ആഭരണങ്ങള്‍ അണിഞ്ഞ് നിന്നിരുന്നുവെന്ന് ജനശക്തി എഴുതി. 80 ലക്ഷം രൂപ ചെലവഴിച്ചായിരുന്നത്രേ വിവാഹം.
സ്വര്ണക്കള്ളക്കടത്തുകേസിലെ ബിനീഷിന്റെ ബന്ധം അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് മാഫിയയിലേക്കുമുള്ള അന്വേഷണത്തിന് വഴി തുറക്കുകയാണ്. സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ വ്യക്തമാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ബോധ്യപ്പെട്ടാല്‍ ഭീകര ബന്ധവും തീവ്രവാദവും അന്വേഷിക്കുന്ന എന്‍ഐഎയുടെ അന്വേഷണ പരിധിയിലേക്ക് ബിനീഷ് കോടിയേരിയുടെ പ്രവര്‍ത്തനങ്ങളുമെത്തും.
ഇതൊക്കെയല്ലെ തെമ്മാടിത്തം എന്നത്
കായിക കരുത്തിന്റെ പുതിയ ഇന്ത്യ
അവര്‍ക്ക് സംവാദത്തെ ഭയമാണ്
ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്ക്കാരന് നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...
ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും
വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേരളത്തിലേക്ക് പാകിസ്ഥാനില്‍ നിന്ന് കോടികള്‍; പണം ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ക്ക്; ശരിവച്ച് ദ ഹിന്ദു റിപ്പോര്‍ട്ട്
ലക്ഷങ്ങളുടെ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മോഷ്ടിച്ചു; മലപ്പുറം കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കെഎസ്യു യൂണിറ്റ് പ്രസിഡന്റും പിടിയില്‍
സഹായത്തിന് സൈന്യം വേണം, എന്നാല്‍ പരമപുച്ഛം; സിപിഎം നിലപാടിന് വിമര്‍ശനം
മതേതര സര്‍ക്കാരുകള്‍ ആചാരങ്ങളിലേക്ക് കടന്നുകയറരുത്; ആശയങ്ങള്‍ തമ്മില്‍ നിന്ദിക്കപെടേണ്ടതല്ലെന്ന് സ്വാമി ചിദാനന്ദപുരി
സര്‍ക്കാരോ ടെക്നോപാര്‍ക്കോ അറിഞ്ഞില്ല; ഭാര്യക്കായി സ്വന്തം നിലയില്‍ കൂടുതല്‍ പോലീസിനെ സുരക്ഷയ്ക്കുവിട്ട് മുന്‍ ഡിജി ബെഹറ; നടപടി വിവാദത്തില്‍
ഡിബി കോളജിന്റെ ഭൂമി കൈയേറ്റം; സ്ഥലം സന്ദര്‍ശിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്