പെണ്‍കുട്ടി സ്റ്റേജില്‍ വന്ന് അവാര്‍ഡ് വാങ്ങിയതിന് അധിക്ഷേപം നടത്തിയ സമസ്ത നേതാവ് എം.ടി. അബ്ദുള്ള മുസ്ല്യാരുടെ നടപടിയെ പരോക്ഷമായി വിമര്‍ശിച്ച ഫാത്തിമ തെഹ്ളിയയ്ക്ക് ഫേസ്ബുക്കില്‍ തെറിയഭിഷേകം.
തിരുവനന്തപുരം: പെണ്‍കുട്ടി സ്റ്റേജില്‍ വന്ന് അവാര്‍ഡ് വാങ്ങിയതിന് അധിക്ഷേപം നടത്തിയ സമസ്ത നേതാവ് എം.ടി. അബ്ദുള്ള മുസ്ല്യാരുടെ നടപടിയെ പരോക്ഷമായി വിമര്‍ശിച്ച എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ്ഫാ ത്തിമ തെഹ്ളിയയ്ക്ക് ഫേസ്ബുക്കില്‍ തെറിയഭിഷേകം.
മനോരമ ടിവി നടത്തിയ ചര്‍ച്ചയില്‍ നിരീക്ഷകനായി പങ്കെടുത്ത നസറുദ്ദീന്‍ ചേന്നമംഗലമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. "വ്യക്തിപരമായ എം.ടി. അബ്ദുള്ള മുസ്ല്യാരുടെ പേര് പരാമര്‍ശിക്കാതെയാണ് ഫാത്തിമ തെഹ്ളിയ ഈ സംഭവത്തെ വിമര്‍ശിച്ചത്. പ്രതിഭയുള്ള കുട്ടികളെ മാറ്റിനിര്‍ത്തുന്നത് അവരെ മതവിരോധിക്കളാക്കും എന്ന രീതിയിലാണ് ഫാത്തിമ ഫേസ്ബുക്ക് പേജില്‍ പ്രതികരിച്ചത്. ഫാത്തിമ തെഹ്ളിയയുടെ ഈ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ 2000ല്‍ അധികം കമന്റുകള്‍ ( ഇപ്പോള്‍ കമന്റുകള്‍ 4500ല്‍ പരം ആയിട്ടുണ്ട്.) ഉണ്ട്. ഇതില്‍ അധികവും അവരെ ശക്തമായി വിമര്‍ശിക്കുന്ന പോസ്റ്റുകളാണ്. ഇക്കാര്യം അതില്‍ പലതും വളരെ മോശമായ പദപ്രയോഗങ്ങളിലൂടെ അവരെ അധിക്ഷേപിക്കുന്ന കമന്റുകളാണ്. അവരെ പിന്തുണയ്ക്കുന്ന കമന്റുകള്‍ വളരെ കുറവാണ്. "- നസറുദ്ദീന്‍ ചേന്നമംഗലം പറയുന്നു. സ്വന്തം മതത്തിനകത്ത് നിന്നുള്ളവരും സമസ്ത അനുയായികളുമാണ് കൂടുതല്‍ ചീത്ത വിളിച്ചിരിക്കുന്നത്.
ഫാത്തിക തെഹ്ളിയയുടെ ഫേസ്ബുക്ക് കമന്റ് വായിക്കാം:
"കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തിയ പതിനാറുകാരി സഫാ ഫെബിനെ ഓർമ്മയില്ലേ? അവളൊരു ഒറ്റപ്പെട്ട കുട്ടിയല്ല. തന്റേതായ പ്രതിഭകൾ ലോകത്തിനു മുന്നിലവതരിപ്പിച്ചു കൈയ്യടി നേടുന്ന ഒരു പാട് മുസ്ലിം പെൺകുട്ടികളുണ്ട് നമ്മുടെ നാട്ടിൽ. ന്യായാധിപരായും, ഐ എ എസ്സുകാരായും പ്രൊഫഷനലുകളായും അവരൊട്ടനവധി മേഖലകളിൽ തിളങ്ങുന്നു. ഇത്തരം മുസ്ലിം പെൺകുട്ടികളെ സമുദായത്തോട് ചേർത്ത് നിർത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്. അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്റേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാൻ നമുക്ക് സാധിക്കണം. വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുക."
"ഇസ്ലാമിക നിയമം ഇതാണ്. സമസ്തയുടെ നിയമം ഇതാണ്. ഇതാണ് ഇസ്ലാം മതത്തിന്റെ വീക്ഷണം എന്നാണ്. സമസ്ത പറയുന്നത്. ഇസ്ലാം ശാക്തീകരണം ഇത്രയും നടന്ന ഒരു ജില്ലയില്‍ (മലപ്പുറം) സ്ത്രികള്‍ക്കെതിരെ ഇത്രയും വലിയ നീതി നിഷേധം നടക്കുന്നത് അനീതിയാണ്." -.നസറുദ്ദീന്‍ ചേന്നമംഗലം പറഞ്ഞു.
ഇസ്ലാമിനുള്ളില് ഇത്തരം അനീതികള്‍ക്കെതിരെ പ്രതികരിക്കാന്‍ സ്ത്രീകള്‍ക്ക് ഇടമില്ല എന്നതാണ് ഹരിത ഉള്‍പ്പെടെയുള്ള സംഘടനയുടെ അനുഭവം വ്യക്തമാക്കുന്നതെന്ന് ഇടതുനിരീക്ഷകന്‍ ബി.എന്‍. ഹസ്കര്‍ പറഞ്ഞു.
പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി
പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന് പട്ടാളക്കാര്‍ കീഴടങ്ങി
എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം
തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം
ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം
മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്പര്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ