login
ബിജെപി പ്രവര്‍ത്തകരുടെ ഇടപെടല്‍; ഇരട്ടവോട്ട് സംഘം കുടുങ്ങി

കോമ്പയാര്‍ പട്ടത്തിമുക്കില്‍ ഇന്നലെ രാവിലെയാണ് സംഭവം. വോട്ടു ചെയ്ത് മടങ്ങുന്നതിനിടെ ഇവര്‍ എന്തോ ദ്രാവകം ഉപയോഗിച്ച് വോട്ട് ചെയ്തത് മായ്ക്കാന്‍ ശ്രമിച്ചത് ബിജെപി പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടു. കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ഇവര്‍ ദ്രാവക കുപ്പിയും പഞ്ഞിയും വലിച്ചെറിഞ്ഞു. ഇതോടെ ഇവരുടെ വാഹനം തടയുകയായിരുന്നു.

നെടുങ്കണ്ടം: ഇടുക്കി ജില്ലയില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഉടുമ്പന്‍ചോലയില്‍ വീണ്ടും വിവാദമുയര്‍ത്തി ഇരട്ടവോട്ട്. കേരളത്തില്‍ വോട്ട് ചെയ്ത ശേഷം തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന 12 അംഗ സംഘത്തെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് പോലീസെത്തി ഇവര്‍ക്കെതിരെ കേസെടുത്ത് കരുതല്‍ തടങ്കലിലാക്കി.

കോമ്പയാര്‍ പട്ടത്തിമുക്കില്‍ ഇന്നലെ രാവിലെയാണ് സംഭവം. വോട്ടു ചെയ്ത് മടങ്ങുന്നതിനിടെ ഇവര്‍ എന്തോ ദ്രാവകം ഉപയോഗിച്ച് വോട്ട് ചെയ്തത് മായ്ക്കാന്‍ ശ്രമിച്ചത് ബിജെപി പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടു. കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ഇവര്‍ ദ്രാവക കുപ്പിയും പഞ്ഞിയും വലിച്ചെറിഞ്ഞു. ഇതോടെ ഇവരുടെ വാഹനം തടയുകയായിരുന്നു.

സംസ്ഥാനത്ത് വോട്ട് ചെയ്തശേഷം ഇരട്ടവോട്ട് ചെയ്യുന്നതിനായി അതിര്‍ത്തി കടക്കാനുള്ള ഒരുക്കത്തിലായിരുന്നു സംഘം. എട്ട് വനിതകളും, ഡ്രൈവറടക്കം നാല് പുരുഷന്‍മാരുമാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. ഇവരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് പരിശോധന നടത്തിയ ശേഷമാണ് കരുതല്‍ തടങ്കലിലാക്കിയത്. മരണ വീട്ടില്‍ പോകാനായി എത്തിയതെന്നാണ് ഇവര്‍ പറഞ്ഞത്.

അതേ സമയം സംഘത്തിലെ എല്ലാവരും വോട്ട് ചെയ്ത ശേഷം മഷി മായിച്ച് കളഞ്ഞിരുന്നതായും തമിഴ്നാട്ടിലേക്ക് ഇരട്ടവോട്ട് ചെയ്യാനായാണ് പോകുന്നതെന്ന് വ്യക്തമായതായും നെടുങ്കണ്ടം എസ്എച്ച്ഒ സുരേഷ് പറഞ്ഞു. സിആര്‍പിസി 151 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വോട്ടിങ് സമയം അവസാനിച്ചതിന് ശേഷം ഇവരെ വിട്ടയച്ചു.

മഷി മായ്ക്കാന്‍ ഉപയോഗിക്കുന്ന ദ്രാവകത്തിന്റെ കുപ്പിയും പഞ്ഞിയും ബിജെപി പ്രവര്‍ത്തകര്‍ പോലീസിനെ ഏല്‍പ്പിച്ചിരുന്നു. സംഭവത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി എത്തിയതോടെ നെടുങ്കണ്ടത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. നിരവധി വാഹനങ്ങളാണ് ഇരു സംഘങ്ങളും തടഞ്ഞത്.

ഇതേസമയം 50 പേര്‍ രാമക്കല്‍മെട്ട് വഴി തമിഴ്‌നാട്ടിലേക്ക് കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും എത്തിയ രണ്ട് വാഹനങ്ങള്‍ക്ക് നേരെ കല്ലേറും ഉണ്ടായി. ചതുരംഗപാറ വഴി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച എട്ടു പേരെ കേന്ദ്ര സേനയും പോലീസും മടക്കി അയച്ചു.  

കമ്പംമെട്ടില്‍ കേന്ദ്രസേന, ഇടുക്കി എസ്പി, കട്ടപ്പന ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പരിശോധനയാണ് നടന്നത്. ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടപെട്ട് അതിര്‍ത്തിയിലെത്തിയ നിരവധി വാഹനങ്ങളാണ് തടഞ്ഞത്. കഴിഞ്ഞ തവണ ഇത്തരത്തില്‍ പോലീസ് ആളുകളെ തടഞ്ഞെങ്കിലും ഇടത് നേതാക്കളെത്തി മോചിപ്പിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ പ്രതിഷേധം ശക്തമായതോടെ നിരവധി പേരാണ് ഇത്തരത്തിലെത്തി തിരിച്ച് പോയത്.

  comment

  LATEST NEWS


  ജീവന്റെ വിലയുള്ള ജാഗ്രത...അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം.


  റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.