×
login
തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ട്, പിഎഫ്‌ഐയെ നിരോധിച്ച നടപടി ധീരം; രാജ്യത്തെ വിഭജിക്കാനുള്ള പ്രവര്‍ത്തനങ്ങളെ ഉരുക്കുമുഷ്ടികൊണ്ട് നേരിടും

നിലവില്‍ അഞ്ചു വര്‍ഷത്തേയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നടപടി. എന്‍ഐഎയും ഇഡിയും രാജ്യ വ്യാപക റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സിയുടെ ശുപാര്‍ശ പ്രകാരമാണ് കേന്ദ്രം നടപടി സ്വീകരിച്ചിരിക്കുന്നത്.

ന്യൂദല്‍ഹി : പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായി ബിജെപി. നിരവധി സംസ്ഥാനങ്ങൡല തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുള്ളതായി അന്വേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.  

സംസ്ഥാനങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പോപ്പുലര്‍ ഫ്രണ്ട് പരിശീലനം ഉള്‍പ്പടെ നല്‍കിയിട്ടുണ്ട്. ഇതിനായി ഫണ്ടിങ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് അറിയിച്ചു.  

രാജ്യത്തെ വിഭജിക്കാനുള്ള പ്രവര്‍ത്തനങ്ങളെ ഉരുക്കുമുഷ്ടികൊണ്ട് നേരിടും. നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ധീരമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ട്വിറ്ററിലൂടെ അറിയിച്ചു. നിരോധനം ദീര്‍ഘനാളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്നെന്നും ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും നിരോധനം ആവശ്യപ്പെട്ടിരുന്നു. പിഎഫ്‌ഐ നിരോധനം സ്വാഗതം ചെയ്യുന്നുവെന്നും കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് കര്‍ണ്ണാടക, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളും രംഗത്ത് എത്തി.  


നിലവില്‍ അഞ്ചു വര്‍ഷത്തേയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നടപടി. എന്‍ഐഎയും ഇഡിയും രാജ്യ വ്യാപക റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സിയുടെ ശുപാര്‍ശ പ്രകാരമാണ് കേന്ദ്രം നടപടി സ്വീകരിച്ചിരിക്കുന്നത്. കൂടാതെ വിവിധ സംസ്ഥാനങ്ങളും പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ 22ന് ദേശീയ അന്വേഷണ ഏജന്‍സി കേരളം ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍   നടത്തിയ റെയ്ഡില്‍ 106 പേരാണ് അറസ്റ്റിലായത്. ഇതില്‍ കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളുണ്ട്. കഴിഞ്ഞ ദിവസം രണ്ടാം ഘട്ട പരിശോധനയില്‍ ആകെ 247 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അറസ്റ്റിലായിരുന്നത്.  

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.