×
login
തലസ്ഥാന ജില്ലയില്‍ ബിജെപി ശക്തിയാര്‍ജിക്കുന്നു; ജാഗ്രത വേണമെന്ന് പിണറായി; ഫേസ്ബുക്കില്‍ ആളെ കൂട്ടലല്ല സംഘടന പ്രവര്‍ത്തനമെന്നും വിമര്‍ശനം

എസ്എഫ്‌ഐ നേതാക്കളുടെ പിഎസ്‌സി കോപ്പിയടി വിവാദം പാര്‍ട്ടിക്ക് തിരിച്ചടിയായി. കോര്‍പ്പറേഷന്‍ നികുതി വെട്ടിപ്പുകേസും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി.

തിരുവനന്തപുരം: തലസ്ഥാനത്ത് നഗര മേഖലയിലും ചിറയിന്‍കീഴ് താലൂക്കിലും ബിജെപി ശക്തിയാര്‍ജിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം കുടുംബങ്ങളില്‍ നിന്ന് പോലും ആള്‍ക്കാര്‍ ബിജെപിയിലേക്ക് ചേക്കേറുന്നുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടി സംഘടന നേതൃത്വം ജാഗ്രത പുലര്‍ത്തണമെന്നും പിണറായി. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനു ശേഷം പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി. ഫേയ്‌സ്ബുക്കില്‍ ആളെ കൂട്ടുന്നതാണ് സംഘടനാ പ്രവര്‍ത്തനമെന്ന് ചിലര്‍ കരുതുന്നുണ്ട്. എന്നാല്‍ ഫേയ്‌സ്ബുക്കില്‍ ആളെ കൂട്ടലല്ല സംഘടനാ പ്രവര്‍ത്തനം. താഴെതട്ടു മുതല്‍ പ്രവര്‍ത്തനം ശക്തമാക്കണം.  എസ്എഫ്‌ഐ നേതാക്കളുടെ പിഎസ്‌സി കോപ്പിയടി വിവാദം പാര്‍ട്ടിക്ക് തിരിച്ചടിയായി. കോര്‍പ്പറേഷന്‍ നികുതി വെട്ടിപ്പുകേസും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി.  

അനുപമ എസ്.ചന്ദ്രന്റെ കുഞ്ഞിനെ ദത്തു നല്‍കിയ കേസില്‍ ശരിയായ നിലപാട് സ്വീകരിക്കാനായോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എ.സമ്പത്തിനെതിരെ വിമര്‍ശനമുണ്ട്. സംഘടനാ പ്രവര്‍ത്തനത്തില്‍ വേണ്ട ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിഭാഗീയത ശക്തമല്ലെങ്കിലും അതിന്റെ തുരുത്തുകള്‍ ഇപ്പോഴുമുണ്ടെന്നും പിണറായി പറഞ്ഞു.

 

  comment

  LATEST NEWS


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.