×
login
മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോലും അഴിതി; കടം ഇരട്ടിയാക്കി; കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കുന്നു: ജെ.പി.നദ്ദ

കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അഴിമതിയില്‍ നിന്ന് മുക്തമല്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. സ്വര്‍ണക്കടത്ത് കേസ് അഴിമതിയുടെ ഉദാഹരണമാണ്. അക്രമങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കുന്നു.ഭീകരവാദികള്‍ കേരളത്തില്‍ ശക്തിപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദ. കേരളത്തില്‍ അഴിമതിയും അരാജത്വവും വാഴുകയാണെന്ന് അദേഹം വിമര്‍ശിച്ചു. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ അദേഹം കോട്ടയത്ത് പ്രധാന്‍ മന്ത്രി ആവാസ് യോജന പദ്ധതി ഗുണഭോക്താക്കളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അഴിമതിയില്‍ നിന്ന് മുക്തമല്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. സ്വര്‍ണക്കടത്ത് കേസ് അഴിമതിയുടെ ഉദാഹരണമാണ്. അക്രമങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കുന്നു.ഭീകരവാദികള്‍ കേരളത്തില്‍ ശക്തിപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബി ജെ പി പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സ്ഥിതിയാണ് കേരളത്തിലെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  


വിവേചനങ്ങളില്ലാത്ത വികസനമാണ് രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്.കേരളത്തില്‍ ഭവന രഹിതരായ രണ്ടു ലക്ഷം പേര്‍ക്ക് വീട് നല്‍കുകയാണ് ലക്ഷ്യം.നാട്ടിലെ ഏറ്റവും പാവപ്പെട്ടവരിലേക്കാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ പദ്ധതികള്‍ എത്തുന്നത്.വികസനത്തിന് കേന്ദ്ര സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

  comment

  LATEST NEWS


  അടുത്ത അധ്യയന വര്‍ഷം മുതൽ നാല് വര്‍ഷ ബിരുദ ഓണേഴ്സ് കോഴ്സുകള്‍; ഗവേഷണത്തിന് മുന്‍തൂക്കം, മാറ്റം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്


  എത്ര പട്ടാളക്കാരെ കശ്മീരിലേക്കയച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മെഹ്ബൂബ മുഫ്തി; കശ്മീരിലെ ഹിന്ദുക്കളെ മുസ്ലിങ്ങള്‍ രക്ഷിച്ചെന്നും മെഹ്ബൂബ


  പവർ സ്റ്റാർ രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു; ‘ഉപ്പേന’യിലൂടെ അരങ്ങേറ്റം കുറിച്ച ബുച്ചി ബാബു സംവിധായകൻ


  വിജയാഘോഷത്തില്‍ മെസിയുടെ 'ചവിട്ട്' വിവാദത്തില്‍; മെക്‌സിക്കോയ്‌ക്കെതിരായ വിജയത്തിന് ശേഷമുള്ള ആഘോഷത്തിന്റെ വീഡിയോ പുറത്ത്


  പാല്‍വില വര്‍ധന: ക്ഷീരസംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും തിരിച്ചടി, കർഷകന് ലഭിക്കുക ലിറ്ററിന് നാല് രൂപ മാത്രം


  ദേശീയപാതയിലെ കട്ടന്‍ചായ തിരിച്ചുവരുന്നു; പദ്ധതിക്കു കീഴില്‍ വാളയാര്‍, പുതുശ്ശേരി, കുഴല്‍മന്ദം, ആലത്തൂര്‍, വടക്കഞ്ചേരി പോലീസ് സ്റ്റേഷനുകൾ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.