×
login
പിണറായി സര്‍ക്കാരിന്റെ കര്‍ഷക വഞ്ചനയിലും വിലകയറ്റത്തിലും പ്രതിഷേധം; സെക്രട്ടറിയറ്റിലേക്കു മാര്‍ച്ച് നടത്തി ബിജെപി കര്‍ഷക മോര്‍ച്ച

പിണറായി സര്‍ക്കാരിന്റെ കര്‍ഷക വഞ്ചനയുടെ ഏഴു വര്‍ഷങ്ങള്‍ ആണ് കടന്നു പോയതെന്നും. ഇന്ന് ഇന്ത്യയില്‍ ഏതെങ്കിലും സംസ്ഥാനത്തു കര്‍ഷകര്‍ ആത്മഹത്യ ചെയുന്നു എങ്കില്‍ അത് കേരളത്തില്‍ ആണെന്നും

തിരുവനന്തപുരം: ബിജെപി കര്‍ഷക മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ രണ്ടു വര്‍ഷം തികയുന്ന പിണറായി സര്‍ക്കാരിന്റെ കര്‍ഷക വഞ്ചനയിലും വിലകയറ്റത്തിലും പ്രതിഷേധിച്ചു സെക്രട്ടറിയറ്റിലേക്കു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ ഉത്ഘാടനം ചെയ്തു.

പിണറായി സര്‍ക്കാരിന്റെ കര്‍ഷക വഞ്ചനയുടെ ഏഴു വര്‍ഷങ്ങള്‍ ആണ് കടന്നു പോയതെന്നും. ഇന്ന് ഇന്ത്യയില്‍ ഏതെങ്കിലും സംസ്ഥാനത്തു കര്‍ഷകര്‍ ആത്മഹത്യ ചെയുന്നു എങ്കില്‍ അത് കേരളത്തില്‍ ആണെന്നും. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ പിണറായി സര്‍ക്കാര്‍ ആട്ടിമറിക്കുന്നു എന്നും പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ടു ജോര്‍ജ് കുര്യന്‍ പറഞ്ഞു.    

കര്‍ഷക മോര്‍ച്ച ജില്ല പ്രസിഡന്റ് മണമ്പൂര്‍ ദിലീപ് ആദ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുരേഷ് ഓടക്കല്‍, ജില്ല ജനറല്‍ സെക്രട്ടറി സുദര്‍ശനന്‍, വൈസ് പ്രസിഡന്റ് നാറാണി സുധാകരന്‍, ചെമ്പൂര്‍ വേണുഗോപാല്‍, ശാസ്തമംഗലീ ആനന്ദ്, ബിജു ബി.ആര്‍., പ്രകാശ്, രവീന്ദ്രീന്‍ വെള്ളനാട്, കെ.സി. അനില്‍കുമാര്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.