×
login
ഭക്ഷണത്തിന് വേണ്ടി പശുവിനെ കൊല്ലുന്നതിനെ അനൂകലിച്ചത് നടി നിഖില വിമലിന്‍റെ അറിവില്ലായ്മയെന്ന് ബിജെപി നേതാവ് രമേശ്

കോഴിക്കും മീനിനും ഇല്ലാത്ത പരിഗണന പശുവിനും വേണ്ടെന്ന് പറഞ്ഞ നടി നിഖില വിമലിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് എം.ടി. രമേശ്. പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാന്‍ നിരോധനമുണ്ട്. നടിയുടെ അറിവില്ലായ്മ കൊണ്ടാണ് അത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയതെന്നും രമേശ് പറഞ്ഞു.

കോഴിക്കോട് : കോഴിക്കും മീനിനും ഇല്ലാത്ത പരിഗണന പശുവിനും വേണ്ടെന്ന് പറഞ്ഞ നടി നിഖില വിമലിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് എം.ടി. രമേശ്. പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാന്‍ നിരോധനമുണ്ട്. നടിയുടെ അറിവില്ലായ്മ കൊണ്ടാണ് അത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയതെന്നും രമേശ് പറഞ്ഞു.  

എന്നാല്‍ നിഖില വിമലിന്‍റെ അഭിപ്രായത്തെ അനുകൂലിച്ചവര്‍ 15 കാരിയെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരിക്കുന്നിലല്ല. കേരളം തീവ്രവാദ പരിശീലനത്തിന് സുരക്ഷിത താവളമോ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ്.  

ജോ ആന്‍റ് ജോ എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില വിമലിന്‍റെ വിവാദ പ്രതികരണം ഉണ്ടായത്. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം. ആരാപറഞ്ഞത് പശുവിനെ വെട്ടാന്‍ പറ്റില്ലെന്ന്. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പാടില്ലെന്ന ഒരു സിസ്റ്റമേ ഇല്ല എന്നായിരുന്നു നടി നിഖില വിമലിന്‍റെ പ്രതികരണം. അതേ സമയം എഴുത്തുകാരന്‍ എം. മുകുന്ദന്‍, മാലാ പാര്‍വ്വതി എന്നിവര്‍ നിഖില വിമലിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവരാരും 15 കാരിയെ വേദിയില്‍ അപമാനിച്ച സമസ്ത വിഷയത്തില്‍ പ്രതികരിക്കുക കൂടി ഉണ്ടായില്ല. അവനവന്‍റെ രാഷ്ട്രീയത്തിന് ഇണങ്ങുന്ന കാര്യങ്ങളില്‍ പ്രതികരിക്കുക ബാക്കിയുള്ളത് മറന്നതായി ഭാവിക്കുക എന്ന രീതിയാണ് പൊതുവെ കാണുന്നത്. 

  comment

  LATEST NEWS


  'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


  അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.