×
login
ഭീകരവാദ ശക്തികള്‍ കേരളത്തെ പിടിമുറുക്കി; ഇടത്-ജിഹാദി കൂട്ടുകെട്ടിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ച് ബിജെപി

കേരളത്തില്‍ ഗ്രാമനഗര വ്യത്യാസമില്ലാതെ ഇസ്ലാമിക ഭീകരവാദ ശക്തികള്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. രാജ്യത്തിനെതിരായ വിദ്വേഷ പ്രചരണവും രാജ്യത്തെ തകര്‍ക്കാനുള്ള ആസൂത്രണവും കേരളത്തില്‍ നിര്‍ബാധം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ഇടത് ജിഹാദി കൂട്ടുകെട്ടിനെതിരെ സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധ പരിപാടികള്‍ നടത്തി. എസ്ഡിപിഐ തീവ്രവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയ സഞ്ജിത്തിന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എറണാകുളത്ത് നടന്ന പ്രതിഷേധ സംഗമം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ ഗ്രാമനഗര വ്യത്യാസമില്ലാതെ ഇസ്ലാമിക ഭീകരവാദ ശക്തികള്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. രാജ്യത്തിനെതിരായ വിദ്വേഷ പ്രചരണവും രാജ്യത്തെ തകര്‍ക്കാനുള്ള ആസൂത്രണവും കേരളത്തില്‍ നിര്‍ബാധം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍ഗോഡ് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ സംസ്ഥാന സെക്രട്ടറി കെ.പി പ്രകാശ് ബാബുവും വയനാട് യുവമോര്‍ച്ചാ സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍ പ്രഫുല്‍ കൃഷ്ണനും കോഴിക്കോട് സംസ്ഥാന വക്താവ് സന്ദീപ് വചസ്പതിയും പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

മലപ്പുറത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി.ഗോപാലകൃഷ്ണനും പാലക്കാട് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പാലക്കാട് സംസ്ഥാന ജനറല്‍സെക്രട്ടറി സി.കൃഷ്ണകുമാറും പങ്കെടുത്തു. തൃശ്ശൂരില്‍ സംസ്ഥാന ജനറല്‍സെക്രട്ടറി എംടി രമേശ്, കോട്ടയത്ത് ഉപാധ്യക്ഷന്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍, ആലപ്പുഴ ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയും പരിപാടിയുടെ ഉദ്ഘാടനം നടത്തി. ഇടുക്കിയില്‍ സംസ്ഥാന വക്താവ് ടിപി സിന്ധുമോളും പത്തനംത്തിട്ട സംസ്ഥാന സെക്രട്ടറി എസ്.സുരേഷും കൊല്ലത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ എഎന്‍ രാധാകൃഷ്ണനും കളക്ട്രേറ്റ് മാര്‍ച്ചുകള്‍ ഉദ്ഘാടനം ചെയ്തു.

  comment

  LATEST NEWS


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.