കൊല്ലം: കരുനാഗപ്പള്ളിയില്‍ ബിജെപി-എസ്ഡിപിഐ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു.
കുലശേഖരപുരം പഞ്ചായത്ത് അംഗമായ ബിജെപി പ്രവര്ത്തകന് അജീഷിന് ഏറ്റുമുട്ടലില്‍ തലയ്ക്കടിയേറ്റു. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.
തുടര്‍ന്ന് കുറ്റക്കാരായ എസ്ഡിപി ഐ പ്രവര്‍ത്തകരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ റോഡ് ഉപരോധിച്ചു. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയ പാതയില്‍ ട്രാഫിക് സ്തംഭിച്ചു.
ഒടുവില്‍ കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതിനെതുടര്‍ന്ന് ബിജെപി ദേശീയ പാത ഉപരോധം പിന്‍വലിച്ചു.
ഇക്കഴിഞ്ഞ ഫിബ്രവരി 25ന് ചേര്‍ത്തല വയലാറില്‍ ബിജെപി-എസ്ഡിപിഐ സംഘര്‍ഷത്തില്‍ ആര്‍എസ് എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു. വയലാര്‍ തട്ടാംപറമ്പ് നന്ദു (22) ആണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: