×
login
റിപ്പബ്ലിക് ദിന ഫ്‌ലോട്ട്; ഗുരുദേവനെ ഒഴിവാക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടില്ല; ഫ്‌ളോട്ട് നിരാകരിച്ചത് ചട്ടപ്രകാരമല്ലാത്തതിനാലെന്ന് ബിജെപി

സമൂഹത്തില്‍ ഭിന്നതയും ചേരിതിരിവും സൃഷ്ടിക്കുക എന്ന ഗൂഢലക്ഷ്യം വച്ചുകൊണ്ടാണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ബിജെപി കേരള ഘടകം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

തിരുവനന്തപുരം: റിപ്പബ്ലിക് ദിന ഫ്‌ലോട്ടില്‍ നിന്ന് ശ്രീനാരായണഗുരുദേവന്റെ നിശ്ചലദൃശ്യം കേന്ദ്ര സര്‍ക്കാര്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്നുള്ള പ്രചാരണം കമ്മ്യൂണിസ്റ്റ് കള്ളക്കഥകളില്‍ ഒന്ന് മാത്രമെന്ന് ബിജെപി കേരള ഘടകം. ഒരു സംസ്ഥാനത്തോടും അവര്‍ സമര്‍പ്പിക്കുന്ന നിശ്ചലദൃശ്യത്തില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കണമെന്നോ വെട്ടിമാറ്റണമെന്നോ ജൂറി ആവശ്യപ്പെടാറില്ല. സംസ്ഥാനങ്ങള്‍ നല്‍കുന്ന നിശ്ചലദൃശ്യങ്ങള്‍ പരിശോധിക്കുക മാത്രമാണ് ജൂറിയുടെ ചുമതല. കേരളത്തിന്റെ ഫ്‌ലോട്ടില്‍ ശങ്കരാചാര്യരെ ഉള്‍പ്പെടുത്തണന്ന് കേന്ദ്ര സര്‍ക്കാരോ ജൂറിയോ നിര്‍ദ്ദേശിച്ചിട്ടില്ല.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തവണ റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് സാധാരണയിലും പകുതിയില്‍ താഴെ മാത്രം ആള്‍ക്കാര്‍ക്കാണ് പ്രവേശനമുള്ളത്. അതോടൊപ്പം നിശ്ചലദൃശ്യങ്ങളുടെയും എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. പന്ത്രണ്ട് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് മാത്രമാണ് ഇത്തവണ നിശ്ചലദൃശ്യത്തിനുള്ള അനുമതി ലഭിച്ചിട്ടുള്ളത്. ഇരുപതിലേറെ സംസ്ഥാനങ്ങളുടേത് തള്ളിക്കളഞ്ഞിട്ടുണ്ട്.

റിപ്പബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന നിശ്ചലദൃശ്യങ്ങള്‍ തെരഞ്ഞെടുക്കുന്നത് രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാത്ത ഒരു സ്വതന്ത്ര സമിതിയാണ്. സമിതി ഏറ്റവും മികച്ചതെന്ന് തെരഞ്ഞെടുക്കപ്പെടുന്ന നിശ്ചലദൃശ്യങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്.  

സമൂഹത്തില്‍ ഭിന്നതയും ചേരിതിരിവും സൃഷ്ടിക്കുക എന്ന ഗൂഢലക്ഷ്യം വച്ചുകൊണ്ടാണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ബിജെപി കേരള ഘടകം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

 

  comment

  LATEST NEWS


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍


  'നീറ്റ്- പിജി 2022' വിജ്ഞാപനമായി, പരീക്ഷ മാര്‍ച്ച് 12 ന്; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ, കേരളത്തില്‍ വയനാട് ഒഴികെ 13 ജില്ലകളിലും പരീക്ഷാകേന്ദ്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.