×
login
ബക്രീദിന് ഇളവ്; ഓണത്തിന് കൂട്ടം കൂടരുതെന്നും ആഘോഷം ഒഴിവാക്കാനും സര്‍ക്കാര്‍ വക താക്കീത്; ഇതാണ് കേരള മോഡല്‍ മതേതരത്വമെന്ന് അമിത് മാളവ്യ‍.

ബക്രീദ് ആഘോഷിക്കാന്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി മൂന്ന് ദിവസം ഇളവുകള്‍ അനുവദിച്ച സര്‍ക്കാര്‍ ഓണോഘോഷം പാടില്ലെന്ന ഉപദേശിക്കുന്നതിനെ ചോദ്യം ചെയ്ത് ബിജെപി ദേശീയ നേതാവ് അമിത് മാളവ്യ.

തിരുവനന്തപുരം: ബക്രീദ് ആഘോഷിക്കാന്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി മൂന്ന് ദിവസം ഇളവുകള്‍ അനുവദിച്ച സര്‍ക്കാര്‍ ഓണോഘോഷം പാടില്ലെന്ന ഉപദേശിക്കുന്നതിനെ ചോദ്യം ചെയ്ത് ബിജെപി ദേശീയ നേതാവ് അമിത് മാളവ്യ.  

ഓണാഘോഷങ്ങള്‍ക്ക് ആള്‍ക്കൂട്ടം പാടില്ലെന്നും പരിപാടികള്‍ ഒഴിവാക്കണമെന്നും ജനങ്ങളോട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നല്‍കുന്ന ഉപദേശത്തെ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ മതേതരത്വത്തെ കാറ്റില്‍പറത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈദ് ആഘോഷങ്ങള്‍ക്ക് എല്ലാ ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ഒഴിവാക്കിക്കൊടുത്തു. ഇതോടെ കഴിഞ്ഞ ഏതാനും നാളുകളായി കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡ് വ്യാപനത്തില്‍ മുന്‍പന്തിയിലെത്തി. സുപ്രീംകോടതിയുള്‍പ്പെടെ എല്ലാ ജാഗ്രതകളെയും വെല്ലുവിളിച്ച് ജൂലൈ 18 മുതല്‍ 20 വരെ ഇടത് സര്‍ക്കാര്‍ ഈദാഘോഷങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ഇളവ് നല്‍കി. എന്നാല്‍ ഓണത്തിന് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങളോട് ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിക്കുന്നു.

ഇതാണ് കേരളാമോഡല്‍ മതേതരത്വം എന്നും അമിത് മാളവ്യ ട്വിറ്ററില്‍ കുറ്റപ്പെടുത്തുന്നു. 'ആരോഗ്യകാര്യത്തിലെ അടിയന്തരാവസ്ഥ പോലും വോട്ട് ബാങ്കിന് വേണ്ടി മതത്തിന്‍റെ ലെന്‍സിലൂടെ കാണുകയാണ്....അങ്ങേയറ്റം ജുഗുപ്‌സാവഹം,' - അമിത് മാളവ്യയുടെ ട്വീറ്റില്‍ പറയുന്നു.

  comment

  LATEST NEWS


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് ഒരു സമുദായത്തേയും മോശമായി പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശം കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് , പാലാ ബിഷപ്പിനെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിം സംഘടനകള്‍


  കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം, മരിച്ചത് മലപ്പുറം സ്വദേശി


  മിസൈല്‍ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ ഭാരതം, അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും, മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്ക്ക് മുന്നേറും


  പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


  ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.