×
login
ബ്രഹ്‌മപുരം മാലിന്യത്തിന്റെ കൃത്യമായ വിവരങ്ങള്‍ ഇല്ല, ഉള്ളത് കീറിപ്പറിഞ്ഞ ബുക്ക് മാത്രം; മാലിന്യ മല നീക്കം ചെയ്തില്ലെങ്കില്‍ തീപിടുത്തം ആവര്‍ത്തിക്കും

ബ്രഹ്‌മപുരത്ത് പരിസ്ഥിതി നിയമങ്ങളും വിദഗ്ധ നിര്‍ദേശങ്ങളുടേയും പൂര്‍ണമായ ലംഘനമാണ് ഉണ്ടായിട്ടുള്ളത്. യുദ്ധകാല അടിസ്ഥാനത്തില്‍ മാലിന്യ മല നീക്കം ചെയ്തില്ലെങ്കില്‍ തീപിടുത്തം ഇനിയും ഉണ്ടാകും.

കൊച്ചി : ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കൊച്ചി കോര്‍പ്പറേഷന്. പ്രദേശത്തെ ബയോമൈനിങ് പൂര്‍ണ പരാജയമാണെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച സംസ്ഥാന തല നിരീക്ഷണ സമിതി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.  

ബ്രഹ്‌മപുരത്ത് പരിസ്ഥിതി നിയമങ്ങളും വിദഗ്ധ നിര്‍ദേശങ്ങളുടേയും പൂര്‍ണമായ ലംഘനമാണ് ഉണ്ടായിട്ടുള്ളത്. യുദ്ധകാല അടിസ്ഥാനത്തില്‍ മാലിന്യ മല നീക്കം ചെയ്തില്ലെങ്കില്‍ തീപിടുത്തം ഇനിയും ഉണ്ടാകും. തീപിടുത്തം ഉണ്ടായാല്‍ അത് അണയ്ക്കാന്‍ പറ്റുന്ന സൗകര്യങ്ങളൊകക്കെ കുറവാണ്. ഉള്ള പമ്പുപോലും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.

ബ്രഹ്‌മപുരത്തേയ്ക്ക് എവിടെ നിന്നൊക്കെ മാലിന്യം കൊണ്ടുവരുന്നു എന്നതിന്റെ കൃത്യമായ വിവരങ്ങള്‍ പോലും അധികൃതരുടെ പക്കലില്ല. കീറിപ്പറിഞ്ഞ ഒരു ലോഗ് ബുക്ക് മാത്രമാണ് അവിടെയുള്ളത്. ഇനിയെങ്കിലും ജാഗ്രതാപൂര്‍വം കാര്യങ്ങള്‍ നടപ്പാക്കിയെങ്കില്‍ മാത്രമേ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കൂവെന്നും ദേശീയ ഹരിത ട്രൈബ്യൂണലിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  


 

 

 

  comment

  LATEST NEWS


  ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


  പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


  തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


  വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


  ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


  ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.