×
login
ശബരിമല തീര്‍ത്ഥാടകരു‍ടെ ബസ് മറിഞ്ഞ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ആന്ധ്രയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടത്തില്‍ മരിച്ചെന്ന് കരുതിയ ഗുരുതരമായി പരുക്കേറ്റ എട്ടുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളെജില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം എട്ടു വയസുകാരന്‍ മണികണ്ഠന്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവില്‍ കഴിയുകയാണ്. നേരത്തെ മണികണ്ഠന്‍ മരിച്ചു എന്ന രീതിയില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.

പത്തനംതിട്ട: ആന്ധ്രയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടത്തില്‍ മരിച്ചെന്ന് കരുതിയ ഗുരുതരമായി പരുക്കേറ്റ എട്ടുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളെജില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം  എട്ടു വയസുകാരന്‍ മണികണ്ഠന്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവില്‍ കഴിയുകയാണ്.  നേരത്തെ മണികണ്ഠന്‍ മരിച്ചു എന്ന രീതിയില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. 

വളവ് തിരിയുന്ന സമയത്ത് നിയന്ത്രണം തെറ്റിയ വാഹനം മറിയുകയായിരുന്നു. പരുക്കേറ്റവരുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.ബസ്സ് മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് പരിക്ക് പറ്റിയ അഞ്ച് അയ്യപ്പന്മാരെ രാവിലെ 10.45ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ ആശുപത്രിയിലേക്ക് എത്തിക്കുകയുണ്ടായി. അതില്‍ എട്ട് വയസ്സുള്ള മണികണ്ഠന്‍ എന്ന കുട്ടിക്ക് ശ്വാസകോശത്തിനും കരളിനും വലതുകാലിന്‍റെ മുട്ടിനും ഗുരുതരമായി പരിക്കേറ്റിരുന്നു.  

എന്നാല്‍ ശരീരത്തിന്‍റെ പുറംഭാഗത്തെ മാംസപേശിക്കുണ്ടായ ക്ഷതത്തിന് കോട്ടയം മെഡിക്കല്‍ കോളെജിലെ കുട്ടികളുടെ ശസ്ത്രക്രിയാവിഭാഗത്തിന്‍റെ മേല്‍നോട്ടത്തില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ ശേഷം മണികണ്ഠന്‍ അപകടനില തരണം ചെയ്തതായി പറയുന്നു. ഇപ്പോള്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിലാണ്.  ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയാണ്  മണികണ്ഠന്‍. പത്തനംതിട്ട ളാഹയിലാണ് ബസ് മറിഞ്ഞത്. 18 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 44 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.  


അപകടത്തില്‍ പരിക്കേറ്റ് മറ്റ് നാല് പേരുടെ സ്ഥിതി താഴെ പറയുന്നു. 33 വയസ്സുള്ള രാജശേഖരന് വലത് കൈപ്പത്തിക്ക് ചതവ് പറ്റിയിട്ടുണ്ട്. മറ്റ് തകരാറുകളില്ല. രാജേഷ് 35 വയസ്സ്, വലത് കാലിനും വലത് കയ്യിനും ഒടിവ് സംഭവിച്ചിട്ടുണ്ട്. ഗോപി 33 വയസ്സ്, വലത് കൈയ്ക്ക് ഒടിവും വലത് കാലിന്‍റെ മസിലിന് ചതവും സംഭവിച്ചിട്ടുണ്ട്. 22 വയസ്സുള്ള തരുണ്‍ ശ്വാസം മുട്ടലനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിരീക്ഷണത്തിലാണ്.  

 

 

 

  comment

  LATEST NEWS


  വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


  തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


  മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.