×
login
ബസ് ഡ്രൈവർമാർ പൊലീസായി ചമഞ്ഞു‍; ചീട്ടുകളിസംഘ‍ത്തിന്‍റെ ആറ് ലക്ഷം തട്ടി; ഒടുവില്‍ പിടിയിലായി

പൊ​ലീ​സുകാരെന്ന വ്യാ​ജേ​ന ചീ​ട്ടു​ക​ളി സം​ഘ​ത്തി​ൽ​നി​ന്ന് ആ​റു​ല​ക്ഷം രൂ​പ ത​ട്ടി​ മു​ങ്ങി​യ മൂന്ന് ബ​സ് ഡ്രൈ​വ​ർ​മാര്‍ പി​ടി​യി​ൽ. ചീ​ട്ടു​ക​ളി ക​ഴി​ഞ്ഞ് വ​രു​ക​യാ​യി​രു​ന്ന സം​ഘ​ത്തി​ന്‍റെ വാ​ഹ​നം പൊ​ലീ​സാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് കാ​റി​ലെ​ത്തി​യ പ്ര​തി​ക​ൾ ത​ട​യു​ക​യും 6 ല​ക്ഷം കൈ​ക്ക​ലാ​ക്കി​യ ശേ​ഷം കാ​റു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞു.

തൃശൂർ: പൊ​ലീ​സുകാരെന്ന വ്യാ​ജേ​ന ചീ​ട്ടു​ക​ളി സം​ഘ​ത്തി​ൽ​നി​ന്ന് ആ​റു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ കേ​സി​ൽ ബ​സ് ഡ്രൈ​വ​ർ​മാ​രാ​യ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. തൃ​ശൂ​ർ പൂ​ങ്കു​ന്ന​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന പൊ​ന്നാ​നി പേ​രൂ​ർ സ്വ​ദേ​ശി ക​ണ്ട​ശ്ശാം​ക​ട​വ് വീ​ട്ടി​ൽ പ്ര​ദീ​പ് (42), ചെ​റു​തു​രു​ത്തി ആ​റ്റൂ​ർ സ്വ​ദേ​ശി ഓ​ട്ടു​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ സു​ബൈ​ർ (38), ആ​മ്പ​ല്ലൂ​ർ ആ​ലേ​ങ്ങാ​ട് സ്വ​ദേ​ശി ക​ണി​യാം​പ​റ​മ്പി​ൽ സ​നീ​ഷ് (37) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കഴിഞ്ഞ ഏ​ഴി​ന് ക​ല്ലൂ​ർ ആ​ലേ​ങ്ങാ​ടാ​യി​രു​ന്നു സം​ഭ​വം. ചീ​ട്ടു​ക​ളി ക​ഴി​ഞ്ഞ് വ​രു​ക​യാ​യി​രു​ന്ന സം​ഘ​ത്തി​ന്‍റെ വാ​ഹ​നം പൊ​ലീ​സാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് കാ​റി​ലെ​ത്തി​യ പ്ര​തി​ക​ൾ ത​ട​യു​ക​യും ആ​റു ല​ക്ഷം കൈ​ക്ക​ലാ​ക്കി​യ ശേ​ഷം സ്റ്റേ​ഷ​നി​ൽ വ​രാ​ൻ നി​ർ​ദേ​ശി​ച്ച് കാ​റു​മാ​യി ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ സം​ഘം പു​തു​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഫോ​ൺ ചെ​യ്ത് എസ്ഐയെ കാര്യങ്ങള്‍ ധരിപ്പിച്ചപ്പോഴാണ് സം​ഭ​വം ത​ട്ടി​പ്പാ​ണെ​ന്ന് ഉ​റ​പ്പാ​യ​ത്.


പു​തു​ക്കാ​ട് പൊ​ലീ​സും ചാ​ല​ക്കു​ടി ഡി​വൈ എ​സ് ​പി​യു​ടെ കീ​ഴി​ലെ പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ന​മ്പ​ർ പ്ലേ​റ്റി​ൽ കൃ​ത്രി​മ​ത്വം ന​ട​ത്തി​യ കാ​റി​ലെ​ത്തി​യ​വ​രാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് സി ​സി ​ടി ​വി ദൃ​ശ്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ത​ട്ടി​യെ​ടു​ത്ത പ​ണം തൃ​ശൂ​രി​ലെ​ത്തി പ​ങ്കു​വെ​ച്ച സം​ഘം ഊ​ട്ടി​യി​ലേ​ക്ക് മു​ങ്ങി​യി​രു​ന്നു. തി​രി​കെ നാ​ട്ടി​ലെ​ത്തി ഗോ​വ​യി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ചെ​റു​തു​രു​ത്തി ഭാ​ഗ​ത്തു വെ​ച്ച് പ്ര​ദീ​പി​നെ​യും സു​ബൈ​റി​നെ​യും ചെ​റു​തു​രു​ത്തി സ്റ്റേ​ഷ​നി​ലെ എഎ​സ്​ഐ സ​ന്തോ​ഷ്, സിപി​ഒ ജോ​ബി​ൻ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​ന്വേഷ​ണ സം​ഘം പി​ടി​കൂ​ടി. ഇ​വ​രി​ൽ​നി​ന്ന് ല​ഭി​ച്ച സൂ​ച​ന​യെ തു​ട​ർ​ന്ന് പിന്നീട് സ​നീ​ഷി​നെ​യും പി​ടി​കൂ​ടി.

  comment

  LATEST NEWS


  സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


  ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


  ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


  നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


  ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


  'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.