×
login
ഡിവൈഎഫ്‌ഐ നടത്തുന്ന 'ഫുഡ് സ്ട്രീറ്റില്‍' പന്നി ഇറച്ചിയും ഉണ്ടാകുമല്ലോ?; ഹലാല്‍‍ ഭക്ഷണം എന്നത് ആയിത്താചാരണം അല്ലേ ?

ഉസ്താദ് മന്ത്രിച്ച് ഊതിയാല്‍ മാത്രമേ ഭക്ഷണം ഭക്ഷ്യയോഗ്യമാകൂ എന്ന വാശി മതനിരപേക്ഷ സമൂഹത്തിന് ചേര്‍ന്നതാണോ?

തിരുവനന്തപുരം: ഉസ്താദ് മന്ത്രിച്ച് ഊതിയാല്‍ മാത്രമേ ഭക്ഷണം ഭക്ഷ്യയോഗ്യമാകൂ എന്ന വാശി മതനിരപേക്ഷ സമൂഹത്തിന് ചേര്‍ന്നതാണോ എന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി.  ഭക്ഷണത്തില്‍ തുപ്പുന്നത് ഖുര്‍ആന്‍ അനുസരിച്ച് ആണെന്നും വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്നും ഉള്ള നിലപാട് തീവ്രവാദം അല്ലെയെന്നും ഡിവൈഎഫ്‌ഐ  അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിമിന് എഴുതിയ കത്തില്‍ അദ്ദേഹം ചോദിച്ചു.ഭക്ഷണത്തില്‍ മതത്തിന് സ്ഥാനം ഇല്ലാത്തതിനാല്‍ ഡിവൈഎഫ്‌ഐ നടത്തുന്ന 'ഫുഡ് സ്ട്രീറ്റില്‍' പന്നി ഇറച്ചിയും ഉണ്ടാകുമല്ലോ അല്ലേ?. എന്ന ചോദ്യവും സന്ദിപ് ഉയര്‍ത്തി.

സന്ദീപിന്റെ തുറന്ന കത്ത്

പ്രിയപ്പെട്ട എ എ റഹിമിന്  

ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നതിനെതിരെ ഡിവൈഎഫ്‌ഐ 'ഫുഡ് സ്ട്രീറ്റ്' എന്ന പേരില്‍ ഒരു പരിപാടി നടത്തുന്നതായി അറിഞ്ഞു. വളരെ നല്ല കാര്യം. ഭക്ഷണത്തില്‍ മതം കലര്‍ത്തുക എന്നത് ഒരു പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല എന്നതാണല്ലോ ഈ പരിപാടിയിലൂടെ ഡിവൈഎഫ്‌ഐ സമൂഹത്തിന് നല്‍കാന്‍ ആഗ്രഹിക്കുന്ന സന്ദേശം. പക്ഷെ പരിപാടിയ്ക്കായി തയ്യാറാക്കിയ പോസ്റ്ററില്‍ ഗുരുതരമായ ഒരു പിഴവ് കടന്നു കൂടിയതായി ശ്രദ്ധയില്‍ പെടുത്താനാണ് ഇത് എഴുതുന്നത്.

ഹലാല്‍ എന്ന വാക്ക് ഇസ്ലാം മതവുമായി ബന്ധപ്പെട്ടതാണ് എന്ന് റഹിമിന് അറിയുന്നതാണല്ലോ. ഹലാല്‍ എന്നാല്‍ ഇസ്ലാമിന് അനുവദനീയമായത് എന്നാണല്ലോ അര്‍ത്ഥം. ആ സാഹചര്യത്തില്‍ എന്റെ ചില സംശയങ്ങള്‍ക്ക് റഹിം മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.  

1. ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡ് വെക്കുന്നവരാണോ ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നത്,  അതോ അത് വേണ്ടെന്ന് പറയുന്നവരോ?

2. ഹലാലായ ഭക്ഷണം മാത്രമേ കഴിക്കൂ എന്ന് ശാഠ്യം പിടിക്കുന്നവരല്ലേ ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നത്?.

3. ഹലാല്‍ ഭക്ഷണം എന്നത് ഒരു തരത്തില്‍ ആയിത്താചാരണം തന്നെ അല്ലേ?

4. ഖുര്‍ആന്‍ അനുശാസിക്കുന്ന തരത്തില്‍ മാത്രം പാചകം ചെയ്യുന്നതല്ലേ   ഭക്ഷണത്തിലെ മതം?

5. അങ്ങനെ വരുമ്പോള്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം ഹലാല്‍ ഭക്ഷണത്തിന്റെ പ്രചാരകര്‍ക്ക് എതിരെ അല്ലെ വേണ്ടത്?.

6. ഭക്ഷണത്തില്‍ മതത്തിന് സ്ഥാനം ഇല്ലാത്തതിനാല്‍ ഡിവൈഎഫ്‌ഐ നടത്തുന്ന 'ഫുഡ് സ്ട്രീറ്റില്‍' പന്നി ഇറച്ചിയും ഉണ്ടാകുമല്ലോ അല്ലേ?.

7. ഉസ്താദ് മന്ത്രിച്ച് ഊതിയാല്‍ മാത്രമേ ഭക്ഷണം ഭക്ഷ്യയോഗ്യമാകൂ എന്ന വാശി മതനിരപേക്ഷ സമൂഹത്തിന് ചേര്‍ന്നതാണോ?

8.  ഭക്ഷണത്തില്‍ തുപ്പുന്നത് ഖുര്‍ആന്‍ അനുസരിച്ച് ആണെന്നും വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്നും ഉള്ള നിലപാട് തീവ്രവാദം അല്ലെ?

ഈ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി ഉത്തരം തേടുമ്പോഴാണ് ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നത് സംഘപരിവാര്‍ അല്ല മുസ്ലിം തീവ്രവാദമാണെന്ന് മനസ്സിലാവുക. അതോടെ നിങ്ങളുടെ പോസ്റ്ററില്‍ കടന്നു കൂടിയ ഗുരുതരമായ തെറ്റ് മനസ്സിലാകും. താങ്കളുടെ രാഷ്ട്രീയം ആത്മാര്‍ത്ഥമാണെങ്കില്‍, ഉയര്‍ത്തുന്ന മുദ്രാവാക്യത്തോട് നീതി പുലര്‍ത്തുന്നു എങ്കില്‍ പോസ്റ്റര്‍ ഉടന്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ എങ്കില്‍ ഈ സമരത്തില്‍ അണിചേരാന്‍ ഞാനും തയ്യാറാണെന്ന് അറിയിക്കട്ടെ. ഇല്ലായെങ്കില്‍ ഈ സമരം  ഹലാലാക്കപ്പെട്ട ഉടായിപ്പ് സമരം ആണെന്ന് പറയേണ്ടി വരും.

സ്‌നേഹത്തോടെ

സന്ദീപ്‌വാചസ്പതി

 

  comment

  LATEST NEWS


  'മ്യാവൂ' പ്രൊമോ സോംങ് പുറത്തിറക്കി; ക്രിസ്മസ് തലേന്ന് ചിത്രം പുറത്തിറങ്ങും


  അഫ്ഗാന്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നത് നിര്‍ത്തണം, അവരെ മാനിക്കണം; താലിബാന് താക്കീത് നല്‍കി രാജ്യങ്ങള്‍


  സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളും ലിബറലുകളും സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പിക്കുന്നു: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.