2018 ലെ പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റില്‍ ഉണ്ടായ പിഴവാണെന്ന് സിഎജി റിപ്പോര്‍ട്ട്. അണക്കെട്ടുകള്‍ തുറന്നുവിട്ടതുകൊണ്ടാണ് പ്രളയമുണ്ടായതെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സിഎജിയുടെ നിരീക്ഷണം തെറ്റാണെന്ന് അന്നത്തെ വൈദ്യുതിമന്ത്രി എം.എം. മണി.
ഇടുക്കി : 2018 ലെ പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റില്‍ ഉണ്ടായ പിഴവാണെന്ന് സിഎജി റിപ്പോര്‍ട്ട്. അണക്കെട്ടുകള്‍ തുറന്നുവിട്ടതുകൊണ്ടാണ് പ്രളയമുണ്ടായതെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സിഎജിയുടെ നിരീക്ഷണം തെറ്റാണെന്ന് അന്നത്തെ വൈദ്യുതിമന്ത്രി എം.എം. മണി.
2018ലെ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് പല നീരീക്ഷണങ്ങളും ഉണ്ടായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ ഇത് നിഷേധിച്ചിരുന്നു. പ്രളയം മനുഷ്യനിര്‍മ്മിതമല്ലെന്നും അതിതീവ്രമഴയാണ് പ്രളയത്തിന് കാരണമെന്നും അന്നത്തെ ഇടതു സര്‍ക്കാര്‍ വാദിച്ചിരുന്നു. "തീവ്രമായ മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് അണക്കെട്ട് തുറന്നത്. സിഎജി റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉള്ളതായി സംശയിക്കുന്നു,"- വൈദ്യുതി മന്ത്രി എംഎം മണി പ്രതികരിച്ചു.
അണക്കെട്ടുകള്‍ എന്തുകൊണ്ട് തുറന്നുവിടേണ്ടിവന്നു എന്നത് സാമാന്യ ബുദ്ധിയ്ക്ക് നിരക്കുന്ന രീതിയില്‍ സിഎജി പരിശോധിക്കണം. അതല്ലാതെ അണക്കെട്ട് തുറന്നു വിട്ടതുകൊണ്ടാണ് പ്രളയം ഉണ്ടായതെന്ന് പറഞ്ഞു നടക്കുന്നതില്‍ കാര്യമില്ല. ഇത് വികലമായ കാഴ്ചപ്പാടാണെന്നും മണി പറഞ്ഞു.
പ്രളയ ഒഴിവാക്കാനുള്ള യാതൊരു സംവിധാനവും ഇപ്പോഴും സംസ്ഥാന ജലനയത്തിലില്ലെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. "സംസ്ഥാന സര്‍ക്കാരിന്റെ പ്രളയ മുന്നൊരുക്കവും പ്രതിരോധവും" എന്ന റിപ്പോര്‍ട്ടിലാണ് ഡാം മാനേജ്മെന്റില്‍ സംഭവിച്ചിരിക്കുന്ന വീഴ്ചകള്‍ സിഎജി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. "മഹാപ്രളയ കാലത്ത് പല ഡാമിനും റൂള്‍ കര്‍വ് ഇല്ലായിരുന്നു. കെഎസ്ഇബി അണക്കെട്ടുകളില്‍ 2011-നും 2019-നും ഇടയില്‍ ജലസംഭരണ ശേഷി സര്‍വ്വേ നടത്തിയിട്ടില്ല. 2018-ലെ പ്രളയത്തിന് ശേഷവും സംസ്ഥാനം അതേ നിലപാട് തുടര്‍ന്നു. പ്രളയ നിയന്ത്രണത്തിനുള്ള വ്യവസ്ഥകള്‍ ഇപ്പോഴും സംസ്ഥാന ജലനയത്തിലില്ല,"- റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന