×
login
'തന്നേയും ഭാര്യയേയും അധിക്ഷേപിച്ചു', ജിഷക്കെതിരെ പരാതി നല്‍കി എംഎല്‍എ തോമസ് കെ. തോമസ്; പോലീസ് കേസെടുത്തു

പുറത്തുള്ളവര്‍ വേദി വിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എംഎല്‍എ തന്റെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചുമലില്‍ പിടിച്ച് തള്ളി. മര്‍ദ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ മറ്റുള്ളവര്‍ പിടിച്ചു മാറ്റിയെന്നുമാണ് ജിഷയുടെ മൊഴി

ആലപ്പുഴ:  കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസിനെതിരേ പരാതി നല്‍കിയ എന്‍സിപി വനിതാ നേതാവ് ജിഷക്കെതിരേയും കേസെടുത്ത്  പോലീസ്. തന്നെയും ഭാര്യയെയും എന്‍സിപി വനിതാ നേതാവ് അധിക്ഷേപിച്ചതായി എംഎല്‍എ നല്‍കിയ പരാതിയിലാണ് നടപടി.  

അതേസമയം എന്‍സിപി യോഗത്തിന് മുമ്പേ എംഎല്‍എ തന്നെ അസഭ്യം പറഞ്ഞതായാണ് ജിഷ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പാര്‍ട്ടി അംഗമല്ലാതിരുന്ന ഷേര്‍ളി വേദിയില്‍ ഇരിക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇത്. പുറത്തുള്ളവര്‍ വേദി വിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എംഎല്‍എ തന്റെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചുമലില്‍ പിടിച്ച് തള്ളി. മര്‍ദ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ മറ്റുള്ളവര്‍ പിടിച്ചു മാറ്റിയെന്നുമാണ് ജിഷയുടെ മൊഴിയില്‍ പറയുന്നത്.  


കഴിഞ്ഞദിവസം ഹരിപ്പാട് നടന്ന എന്‍സിപി. യോഗത്തിലാണ് ഇത്തരത്തില്‍ നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. ഇതിനെതിരെ ജിഷ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെ ജിഷക്കെതിരേ എംഎല്‍എയും ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.

 

    comment

    LATEST NEWS


    ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്


    നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും


    പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍


    വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍


    പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'


    'ഒറ്റ നയപൈസ തരില്ല, മാപ്പും പറയില്ല'; എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടകേസില്‍ വിശദമായ മറുപടി കത്ത് നല്‍കി സ്വപ്ന സുരേഷ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.