login
കശുവണ്ടി വികസന കോര്‍പ്പറേഷന്‍; പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചത് പ്രതികളെ രക്ഷിക്കാന്‍: സിബിഐ

കേസില്‍ സിബിഐ നല്‍കിയ തെളിവുകള്‍ പരിശോധിക്കാതെയാണ് പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതെന്നും സുപ്രീം കോടതി വിധി പ്രകാരം നിലവില്‍ ഔദ്യോഗിക പദവിയില്ലാത്തവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടിക്ക് പ്രോസിക്യൂഷന്‍ അനുമതി വേണ്ടെന്നും സിബിഐ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയില്‍ പറയുന്നു. പ്രാദേശിക തലത്തില്‍ നിന്ന് കശുവണ്ടി ശേഖരിക്കാനുള്ള നിര്‍ദ്ദേശം മറികടന്ന് വിദേശത്ത് നിന്നു ഇറക്കുമതി ചെയ്തതിലൂടെ കരാറുകാരായ ജെ.എം.ജെ ട്രേഡേഴ്‌സിന് അന്യായമായ നേട്ടമുണ്ടായെന്നാണ് കേസ്.

കൊച്ചി: സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിക്കേസില്‍ പ്രതികള്‍ക്കെതിരെ അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതു തടയാനും വിചാരണ ഒഴിവാക്കാനുമാണ് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതിയ്ക്കുള്ള അപേക്ഷ നിരസിച്ചതെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ സിബിഐയ്ക്ക് പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതിനെതിരെ കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്‍കിയ ഹര്‍ജിയിലാണ് സിബിഐയുടെ വിശദീകരണം.

കേസില്‍ സിബിഐ നല്‍കിയ തെളിവുകള്‍ പരിശോധിക്കാതെയാണ് പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതെന്നും സുപ്രീം കോടതി വിധി പ്രകാരം നിലവില്‍ ഔദ്യോഗിക പദവിയില്ലാത്തവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടിക്ക് പ്രോസിക്യൂഷന്‍ അനുമതി വേണ്ടെന്നും സിബിഐ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയില്‍ പറയുന്നു. പ്രാദേശിക തലത്തില്‍ നിന്ന് കശുവണ്ടി ശേഖരിക്കാനുള്ള നിര്‍ദ്ദേശം മറികടന്ന് വിദേശത്ത് നിന്നു ഇറക്കുമതി ചെയ്തതിലൂടെ കരാറുകാരായ ജെ.എം.ജെ ട്രേഡേഴ്‌സിന് അന്യായമായ നേട്ടമുണ്ടായെന്നാണ് കേസ്.

കേസിലുള്‍പ്പെട്ട കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എംഡി കെ.എ. രതീഷ് എന്നിവരെ രക്ഷപ്പെടുത്താനാണ് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതെന്നും സിബിഐ പറയുന്നു. 2005-2014 കാലത്ത് കശുവണ്ടി ഇറക്കുമതിക്ക് ഒപ്പുവച്ച പതിനൊന്ന് കരാറുകളില്‍ മൂന്നെണ്ണത്തില്‍ മാത്രം 4.5 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.  

അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം പൊതു സേവകര്‍ ഉള്‍പ്പെട്ട കേസുകളില്‍ അന്വേഷണ ഏജന്‍സി സര്‍ക്കാരിന്റെ മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതി വാങ്ങണമെന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇരു  പ്രതികളും ഔദ്യോഗിക പദവിയിലില്ലാത്തതിനാല്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്നും ഇക്കാര്യം വിവിധ വിധികളില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കുന്നു.

  comment

  LATEST NEWS


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.