×
login
വെള്ളാപ്പള്ളിയുടെ ശതാഭിഷേകം; ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സപ്തംബര്‍ 16ന് തുടക്കം

എസ്എന്‍ഡിപി യോഗവും എസ്എന്‍ ട്രസ്റ്റും കണിച്ചുകുളങ്ങര ദേവസ്വവും സംയുക്തമായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. സമുദായ അംഗങ്ങള്‍ക്ക് ഏറെ ഗുണകരമായ വിവിധ സാമൂഹിക, സാമുദായിക ക്ഷേമപദ്ധതികള്‍ ഇതിന്റെ ഭാഗമായി ആവിഷ്‌കരിക്കും. സമുദായത്തിലെ ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്കുക, വിദ്യാഭ്യാസ രംഗത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കഴിവുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഉന്നത പഠന സൗകര്യം ഒരുക്കുക, സാമൂഹികക്ഷേമ സുരക്ഷാ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുക,

ചേര്‍ത്തല: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സംഘടനാ നേതൃത്വത്തിന്റെ 25 വര്‍ഷവും അദ്ദേഹത്തിന്റെ ശതാഭിഷേകവും സാമുദായിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന കര്‍മ്മ പദ്ധതികളുമായി ആഘോഷിക്കാന്‍ സംഘാടക സമിതി തീരുമാനിച്ചു. സപ്തംബര്‍ 16ന് ആരംഭിക്കുന്ന കര്‍മ്മ പദ്ധതികള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സംഘടനാ വര്‍ഷമായി ആഘോഷിക്കുന്നതിനുള്ള നിര്‍ദേശമാണ് സംഘാടക സമിതി നല്‍കിയിരിക്കുന്നത്.  

എസ്എന്‍ഡിപി യോഗവും എസ്എന്‍ ട്രസ്റ്റും കണിച്ചുകുളങ്ങര ദേവസ്വവും സംയുക്തമായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. സമുദായ അംഗങ്ങള്‍ക്ക് ഏറെ ഗുണകരമായ വിവിധ സാമൂഹിക, സാമുദായിക ക്ഷേമപദ്ധതികള്‍ ഇതിന്റെ ഭാഗമായി ആവിഷ്‌കരിക്കും. സമുദായത്തിലെ ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്കുക, വിദ്യാഭ്യാസ രംഗത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കഴിവുള്ള വിദ്യാര്‍ഥികള്‍ക്ക്  സൗജന്യമായി ഉന്നത പഠന സൗകര്യം ഒരുക്കുക, സാമൂഹികക്ഷേമ സുരക്ഷാ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുക, ഗുരുദേവ ദര്‍ശനം എല്ലാ മേഖലകളിലും പ്രചരിപ്പിക്കുന്നതിന് കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കുക തുടങ്ങി സാമൂഹിക ക്ഷേമ വികസന പദ്ധതികളാണ് നടപ്പാക്കുക.

സ്വാഗതസംഘം എക്സിക്യൂട്ടീവ് യോഗത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായി. പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അരയാക്കണ്ടി സന്തോഷ് പ്രവത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ എം.ബി. ശ്രീകുമാര്‍, കോ-ഓര്‍ഡിനേഷന്‍ കണ്‍വീനര്‍ കെ. പദ്മകുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ അഡ്വ. സിനില്‍ മുണ്ടപ്പള്ളി, റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.എല്‍. അശോകന്‍, അഡൈ്വസറി കമ്മിറ്റി അംഗങ്ങളായ ധനേശന്‍ പൊഴിക്കല്‍, പി.എസ്.എന്‍. ബാബു, രാധാകൃഷ്ണന്‍ കളത്തില്‍, സ്വാമിനാഥന്‍ ചള്ളിയില്‍, അനീഷ് പുല്ലുവേലില്‍ എന്നിവര്‍ സംസാരിച്ചു.

  comment

  LATEST NEWS


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


  അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍


  ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്...കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച സിദ്ദുവിനെ വിമര്‍ശിച്ച് അമരീന്ദര്‍


  'കൊച്ചിയിലെ വീട്ടില്‍ മുഖ്യമന്ത്രിയെത്തും', തട്ടിപ്പിനായി മോന്‍സന്‍ പിണറായിയുടെ പേരും ഉപയോഗപ്പെടുത്തി; പല നുണകളും പ്രചരിപ്പിച്ചു, ശബ്ദരേഖ പുറത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.