login
ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകും; കിഫ്ബിക്കെതിരായ ഇഡിയുടെ നടപടി നിയമാനുസൃതമെന്ന് കേന്ദ്രമന്ത്രി

നാട്ടില്‍ നിന്ന് ചുരുങ്ങിയ പലിശക്ക് വായ്പ ലഭിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും കൂടിയ പലിശയ്ക്ക് അന്താരാഷ്ട്ര വായ്പയെടുത്തതില്‍ ദുരൂഹതയുണ്ട്. രാജ്യത്തിന് പുറത്തു നിന്നും കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം വേണമെന്നിരിക്കെ എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് കിഫ് ബി യിലൂടെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്നും വായ്പ സ്വീകരിച്ചത്.

ഹരിപ്പാട്: കിഫ് ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍ നിയമ പ്രകാരമാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയ്ക്ക് ഹരിപ്പാട്ട് നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടില്‍ നിന്ന് ചുരുങ്ങിയ പലിശക്ക് വായ്പ ലഭിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും കൂടിയ പലിശയ്ക്ക് അന്താരാഷ്ട്ര വായ്പയെടുത്തതില്‍ ദുരൂഹതയുണ്ട്. രാജ്യത്തിന് പുറത്തു നിന്നും കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം വേണമെന്നിരിക്കെ എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് കിഫ് ബി യിലൂടെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്നും വായ്പ സ്വീകരിച്ചത്. ഇത് ഗുരുതര കുറ്റമാണെന്നും മുരളീധരന്‍ പറഞ്ഞു.  കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള തീവെട്ടിക്കൊള്ളയാണ് ഇടതു ഭരണത്തില്‍ കേരളത്തില്‍ നടക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

കര്‍ഷക സ്‌നേഹം പറയുന്നവര്‍  കുട്ടനാട്ടിലെ കര്‍ഷകരുടെ സ്ഥിതി കണ്ടില്ലന്നു് നടിക്കുന്നുനെല്ല് സംഭരിച്ചതിന്റെ പണം കര്‍ഷകര്‍ക്ക്  ലഭിക്കുന്നില്ല. നെല്ലിന് കേരളം പ്രഖ്യാപിച്ചതിനേക്കാള്‍ താങ്ങു വില കേന്ദ്രം പ്രഖ്യാപിച്ചു. എന്നാല്‍ കേരളത്തില്‍ നെല്ല് സംഭരിക്കാനുള്ള സംവിധാനമില്ല. നെല്ലിന്  പാടത്തു തന്നെ തീയിടേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. കുട്ടനാട് പാക്കേജിന്റെ പേരിലും കര്‍ഷകരെ വഞ്ചിക്കുകയാണ്  യുപിഎ സര്‍ക്കാരും സംസ്ഥാനവും ചെയ്തത്.  പാക്കേജിന്റെ പകുതി പോലും ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

പ്രളയകാലത്ത് കുട്ടനാട്ടുകാര്‍  ദുരിതമനുഭവിക്കുകയാണ്. കര്‍ഷകനോട് താത്പര്യമുണ്ടെന്ന് പറയുന്ന  കോണ്‍ഗ്രസ്സും സിപിഎമ്മും  ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന്  മുരളീധരന്‍ പറഞ്ഞു.  ഒന്നാം കുട്ടനാട് പാക്കേജിന് ശേഷം രണ്ടാം കുട്ടനാട് പാക്കേജും  പ്രഖ്യാപിച്ചു.  ആദ്യ കുട്ടനാട് പാക്കേജിന്റെ ബാക്കി എവിടെ പോയി എന്ന് പറഞ്ഞിട്ട് മതി രണ്ടാം കുട്ടനാട് പാക്കേജ്. കുട്ടനാട് പാക്കേജിന്റെ മറവില്‍ കോടികള്‍ മുക്കാനാണ് ഇവരുടെ ശ്രമമെന്നും മുരളീധരന്‍ പറഞ്ഞു.വ്യവസായങ്ങളുടെ ശവപറമ്പാണിന്ന് കേരളം.

കയര്‍ വ്യവസായത്തിന്റെ കേന്ദ്രമായിരുന്ന ആലപ്പുഴയില്‍ ഇന്ന് കയര്‍ തൊഴിലാളികള്‍ പട്ടിണിയിലാണ്. വ്യവസായത്തിന്റെ ഉന്നമനത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. പണം ധൂര്‍ത്തടിച്ച് സംസ്ഥാനത്തെ കടക്കെണിയിലാക്കുകയാണ്. ആലപ്പുഴയുടെ വികസനത്തിന് നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട ആലപ്പുഴ ബൈപ്പാസ് അതിനു് ഉദാഹരണമാണെന്ന് വി.മുരളീധരന്‍ പറഞ്ഞു.

  comment

  LATEST NEWS


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍


  ചാരത്തില്‍ ഇപ്പോഴും കനലെരിയുന്നു; 1994 ഒക്ടോബര്‍ 20ന് തുടങ്ങിയ കേസ് 2021 ഏപ്രില്‍ 15ല്‍ എത്തി നില്‍ക്കുന്നു


  തനിക്കെതിരായ രാഷ്ട്രീയ മുതലെടുപ്പാണ് കേസ്: വീട്ടില്‍ സൂക്ഷിച്ച പണത്തിന് കൃത്യമായ കണക്കുകളുണ്ട്; രേഖകള്‍ വിജിലന്‍സിന് നല്‍കിയെന്ന് കെ.എം. ഷാജി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.