×
login
ടിപിആര്‍ അഞ്ച് ശതമാനത്തില്‍ താഴെയാക്കണമെന്ന് സംസ്ഥാന‍ത്തിന് കേന്ദ്രസംഘത്തിന്റെ കര്‍ശന നിര്‍ദേശം; ഇന്ന് കോട്ടയത്തും പത്തനംതിട്ടയിലും സന്ദര്‍ശനം നടത്തും

ഇന്ന് കോട്ടയത്തും പത്തനംതിട്ടയിലും സംഘം സന്ദര്‍ശനം നടത്തും. തിങ്കളാഴ്ച ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. എന്‍സിഡിസി അഡൈ്വസര്‍ ഡോ.എസ്.കെ. ജെയിന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പ്രണയ് വര്‍മ, പൊതുജനാരോഗ്യ വിദഗ്ധ ഡോ. രുചി ജെയ്ന്‍, സംസ്ഥാന ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ബിനോയ് എസ്. ബാബു എന്നിവര്‍ അടങ്ങിയതാണ് സംഘം.

ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് ടിപിആര്‍ അഞ്ചു ശതമാനത്തില്‍ താഴെയെത്തിക്കണമെന്ന് കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തലവനും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടറുമായ ഡോ. സുജീത് സിങ്. ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുന്നത് ആശ്വാസകരമല്ല. കൊവിഡ് അതിതീവ്രവ്യാപനമേഖലകളില്‍ എന്തുചെയ്തുവെന്ന് പരിശോധിച്ചതായും ആലപ്പുഴയിലെ അവലോകനയോഗത്തിനുശേഷം അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട്  പറഞ്ഞു.  

കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച രോഗം വ്യാപകമായ ഇടങ്ങള്‍  കേന്ദ്രീകരിച്ച് അനുയോജ്യമായ നിയന്ത്രണങ്ങളും കൊവിഡ് പ്രതിരോധ നടപടികളും ശക്തമാക്കി മുന്നോട്ടുപോകണമെന്ന് സംഘം ചൂണ്ടിക്കാട്ടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പ്രദേശങ്ങളില്‍ അത് കുറയ്ക്കുന്നതിനുള്ള നടപടികള്‍ സംഘം ചര്‍ച്ച ചെയ്തു. ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ച്, രോഗം വ്യാപിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സംഘം നിര്‍ദേശിച്ചു. കൊല്ലത്തെ സാഹചര്യവും ഇന്നലെ കേന്ദ്രസംഘം വിലയിരുത്തി.

ഇന്ന് കോട്ടയത്തും പത്തനംതിട്ടയിലും സംഘം സന്ദര്‍ശനം നടത്തും. തിങ്കളാഴ്ച ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. എന്‍സിഡിസി അഡൈ്വസര്‍ ഡോ.എസ്.കെ. ജെയിന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പ്രണയ് വര്‍മ, പൊതുജനാരോഗ്യ വിദഗ്ധ ഡോ. രുചി ജെയ്ന്‍, സംസ്ഥാന ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ബിനോയ് എസ്. ബാബു എന്നിവര്‍ അടങ്ങിയതാണ് സംഘം.

 

  comment

  LATEST NEWS


  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; സുഹാസിനി ജൂറി അധ്യക്ഷ; പുരസ്‌കാരത്തിന് മത്സരിക്കുന്നത് 80 സിനിമകള്‍; ഒക്ടോബറില്‍ പ്രഖ്യാപനം


  അമരീന്ദര്‍ സിംഗ് അമിത് ഷായെ കാണാന്‍ ദില്ലിയ്ക്ക് പുറപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വിറച്ചു; അമരീന്ദറിനെ കൂടെ നിര്‍ത്താന്‍ സിദ്ധുവിനെ തഴഞ്ഞു


  കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.