login
അഷ്ടമുടിക്കായലില്‍ അനധികൃത ചീനവലകള്‍ വ്യാപകം; ഫിഷറീസ് വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം

നീണ്ടകര അഴിമുഖത്തും കായലിന്റെ മധ്യഭാഗത്തുമുള്ള നികപ്പ് പ്രദേശത്തും അശാസ്ത്രീയമായ ഈ മത്സ്യബന്ധനം കായലില്‍ മത്സ്യശോഷണത്തിന് പ്രധാനകാരണമാകുന്നതായി മത്സ്യതൊഴിലാളികള്‍ പറയുന്നു.

കൊല്ലം: അഷ്ടമുടി കായലിലെ നിയമവിരുദ്ധമായ ചീനവലകള്‍ വ്യാപകമായിട്ടും ഫിഷറീസ് വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം.  കടവൂര്‍, പത്തായക്കല്ല്, അഷ്ടമുടി, പ്രാക്കുളം, ചവറ, കൊച്ചുതുരുത്ത്, തെക്കുംഭാഗം, സാമ്പ്രാണിക്കോടി, അരിനല്ലൂര്‍ ഭാഗങ്ങളിലാണ് കായല്‍കയ്യേറി ചീനവലകള്‍ വ്യാപകമായി സ്ഥാപിച്ചിരിക്കുന്നത്.  

നീണ്ടകര അഴിമുഖത്തും കായലിന്റെ മധ്യഭാഗത്തുമുള്ള നികപ്പ് പ്രദേശത്തും അശാസ്ത്രീയമായ ഈ മത്സ്യബന്ധനം കായലില്‍ മത്സ്യശോഷണത്തിന് പ്രധാനകാരണമാകുന്നതായി മത്സ്യതൊഴിലാളികള്‍ പറയുന്നു. നിരോധിച്ച ചെറുകണ്ണി വലകള്‍ ഉപയോഗിച്ച് മീന്‍പിടിക്കുന്നത് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് തടസ്സമാണ്. രാത്രികാലങ്ങളില്‍ വള്ളങ്ങള്‍ മരത്തൂണുകളില്‍ ഇടിക്കുകയും തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നത് പതിവ് സംഭവമായിട്ടുണ്ട്. കരയില്‍ മാത്രമെ ചീനവല കെട്ടാവൂ എന്ന നിയമം മറികടന്ന് കായലിലേക്ക് കിലോമീറ്ററോളം മുളക്കഴകള്‍  ഉയര്‍ത്തി സര്‍വീസ് വയര്‍ വലിക്കുകയും 500 മുതല്‍ 1000 വാട്‌സ് ബള്‍ബുകള്‍ പലരും ഉപയോഗിക്കുകയും ചെയ്യുന്നു.  

വലുതും ചെറുതുമായ മത്സ്യങ്ങളെല്ലാം അമിതവെളിച്ചം കണ്ട് വലയില്‍ കുരുങ്ങുന്നു. ഇത് മത്സ്യവംശനശീകരണത്തിന് വഴിയൊരുക്കുന്നു. ഇത്തരം മത്സ്യബന്ധനം നടത്തുന്നവര്‍ പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരല്ലെന്നതാണ് സൂചന. കായല്‍ സമ്പത്ത് നശിപ്പിക്കുന്ന ഈ ചൂഷണം അനുവദിക്കാനാവില്ല. ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് തടസ്സമായ എല്ലാ ചീനവലകളും കായലില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് ഉയരുന്ന ആവശ്യം.

 

  comment

  LATEST NEWS


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കേറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍


  'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.