×
login
ദിനപ്രതി കുതിച്ചുയര്‍ന്ന് ഇറച്ചിക്കോഴി വില; 30 ദിവസം കൊണ്ട് കൂടിയത് 30 രൂപ; കോഴികളുടെ ശരാശരി ഭാരവും കുറയുന്നു; പിന്നില്‍ വന്‍ ലോബികളെന്ന് ആക്ഷേപം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തീന്‍മേശകളെ പൊള്ളിക്കുകയാണ് ഇറച്ചിക്കോഴി വില. കോഴിവില തിളച്ച് മറിഞ്ഞതോടെ പല ഹോട്ടലുകളും വാങ്ങുന്ന കോഴിയുടെ അളവും കുറച്ചെന്ന് കോഴി വ്യാപാരികള്‍ പറയുന്നു. തുടര്‍ച്ചയായി കോഴി വില ഉയരുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് ഹോട്ടല്‍ ഉടമകളും ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം: ഹോട്ടലുകളിലും തട്ടുകടകളിലും എത്തിയാല്‍ മലയാളികള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്തതാണ് കോഴി വിഭവങ്ങള്‍. നിര്‍ത്തിപ്പൊരിച്ച കോഴി മുതല്‍ ചിക്കന്‍ പാട്‌സ് വരെ നീളുന്ന കോഴി വിഭവങ്ങള്‍.

എന്നാല്‍, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തീന്‍മേശകളെ പൊള്ളിക്കുകയാണ് ഇറച്ചിക്കോഴി വില. കോഴിവില തിളച്ച് മറിഞ്ഞതോടെ പല ഹോട്ടലുകളും വാങ്ങുന്ന കോഴിയുടെ അളവും കുറച്ചെന്ന് കോഴി വ്യാപാരികള്‍ പറയുന്നു. തുടര്‍ച്ചയായി കോഴി വില ഉയരുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് ഹോട്ടല്‍ ഉടമകളും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ 20 മുതല്‍ 30 രൂപ വരെയാണ് ഇറച്ചിക്കോഴിക്ക് കൂടിയത്. ജില്ലയില്‍ കോഴിക്ക് 150 മുതല്‍ 160 രൂപ വരെയും, ഇറച്ചിക്ക് 200 മുതല്‍ 220 വരെയുമാണ് വില. കഴിഞ്ഞ മാസം കോഴിക്ക് 120- 135 രൂപ വരെയും ഇറച്ചിക്ക് 170- 190 വരെയുമായിരുന്നു വില. തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴി വരവ് കുറഞ്ഞതാണ് വിലവര്‍ദ്ധനയ്ക്കുള്ള പ്രധാന കാരണം. മാത്രമല്ല ചൂട് കൂടിയതോടെ കോഴികളുടെ തൂക്കവും കുറഞ്ഞു. മുമ്പ് ശരാശരി 3- 4 കിലോയുണ്ടായിരുന്ന കോഴികള്‍ക്കിപ്പോള്‍ രണ്ട് കിലോയില്‍ താഴെയാണ് തൂക്കം.

എന്നാല്‍ തീറ്റ നല്‍കുന്നതിനടക്കമുള്ള ചെലവ് കണക്കാക്കിയാല്‍ വില വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് തലസ്ഥാനത്തെ ഫാമുടമ പറയുന്നു. കൂടാതെ ചൂട് താങ്ങാനാകാതെ നിരവധി കോഴികള്‍ ദിവസവും ചാകുന്നുമുണ്ട്. ഇതും ഫാമുടമകള്‍ക്ക് നഷ്ടമാണ്. വില കൂടിയതോടെ വില്പനയും കുറഞ്ഞെന്ന് കച്ചവടക്കാര്‍ പറയുന്നു. നിശ്ചിത ദിവസം കഴിഞ്ഞാല്‍ ബ്രോയിലര്‍ കോഴികള്‍ ചത്തുപോകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഇത് ഫാമുടമകള്‍ക്കും കച്ചവടക്കാര്‍ക്കും നഷ്ടമുണ്ടാക്കുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴിവരവ് കുറഞ്ഞാല്‍ വില ഇനിയും കൂടുമെന്ന് വ്യാപാരികള്‍ പറയുന്നു.

പിന്നില്‍ വന്‍ ലോബികള്‍

തുടര്‍ച്ചയായി ഇറച്ചി കോഴിയ്ക്ക് വില വര്‍ദ്ധിപ്പിക്കുന്നതിന് പിന്നില്‍ കേരള- തമിഴ്‌നാട് ലോബികള്‍. മുമ്പ് ഉത്സവ സീസണുകളിലാണ് കൃത്രിമക്ഷാമം സൃഷ്ടിച്ച് കൊള്ള ലാഭം കൊയ്തിരുന്നതെങ്കില്‍ ഇപ്പോഴത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. വലിയ തോതില്‍ കോഴിയെ ഉത്പാദിപ്പിച്ച ശേഷം വളരെപ്പെട്ടന്ന് കോഴിക്കുഞ്ഞങ്ങള്‍ക്ക് ക്ഷാമം ഉണ്ടാക്കുകയാണ് പതിവ്. ഇതിനൊപ്പം കുഞ്ഞുങ്ങളുടെ വിലയും ഇരട്ടിയാക്കും.

ഈ സമയം മുതലെടുത്താണ് വന്‍തോതില്‍ ഉത്പാദിപ്പിച്ച കോഴി വിറ്റഴിക്കുകയും, ഒപ്പം വന്‍ തുക വാങ്ങി കോഴിക്കുഞ്ഞുങ്ങളുടെ വില്‍പ്പനയും നടത്തും. കൊള്ളലാഭം വന്‍കിട ഫാമുകള്‍ കൊയ്യുമ്പോള്‍ സാധാരണ ഫാമുകള്‍ തകരുകയും സാധാരണക്കാരന്റെ കീശ കീറുകയും ചെയ്യുന്നതാണ് പതിവ്.

  comment

  LATEST NEWS


  കോണ്‍ഗ്രസ് ഭരണകാലത്ത് വിദേശ രാജ്യങ്ങളെ ആശ്രയിച്ചു; മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വാശ്രയം നേടിയെന്ന് ജഗന്നാഥ് സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ എലോണ്‍ മസ്‌ക്; ലോകത്തിലെ ആദ്യത്തെ ട്രില്യണയറാകാന്‍ പിന്തുണച്ചത് സ്‌പേസ് എക്‌സും ടെസ്‌ലയും; ജെഫ് ബെസോസ് വളരെ പിന്നില്‍


  ന്യൂനപക്ഷ സ്‌കോഷര്‍ഷിപ്പില്‍ 80:20 അനുപാതം റദ്ദാക്കല്‍;സര്‍ക്കാര്‍ സുപ്രീം കോടതിയില്‍;വിധി നടപ്പാക്കിയാല്‍ അനര്‍ഹര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് വാദം


  അനുപയുടെ കുഞ്ഞിനെ കടത്തിയ സംഭവം; ശിശുക്ഷേമ സമിതി യോഗത്തിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറി


  നഗരങ്ങള്‍ക്ക് 'ശ്വാസകോശ'വുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തുടനീളം 400 'നഗരവനങ്ങള്‍'; പരിസ്ഥിതി സംരക്ഷണത്തിനായി വനാവകാശ നിയമങ്ങളും പരിഷ്‌കരിക്കും


  ബലിദാനികളുടെ കുടുംബങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നു; ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വീട് അമിത് ഷാ സന്ദര്‍ശിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.