×
login
കെഎസ്ആർടിസി ആസ്ഥാനം വളഞ്ഞ് സിഐടിയു‍; അഞ്ച് ഗേറ്റുകളും ഉപരോധിക്കുന്നു, ജീവനക്കാരെ അടക്കം ആരെയും ഓഫീസിലേക്ക് കടത്തിവിടുന്നില്ല

ശമ്പള പ്രതിസന്ധി അടക്കം കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന ധർണാസമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ യാണ് സമരം ശക്തമാക്കുന്നത്. എന്നാൽ സമരം സർവീസുകളെ ബാധിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

തിരുവനന്തപുരം: ശമ്പള വിതരണം അടക്കമുള്ള പ്രശ്നങ്ങളിൽ പരിഹാരം കാണാത്തത്തിൽ പ്രതിഷേധവുമായി സിഐടിയുവിൻ്റെ നേതൃത്വത്തിൽ തൊഴിലാളി സംഘടനകൾ കെഎസ്ആർടിസി ചീഫ് ഓഫീസ് വളഞ്ഞു. ഓഫീസിൻ്റെ അഞ്ച് ഗേറ്റുകളും പ്രതിഷേധക്കാർ ഉപരോധിക്കുകയാണ്. ജീവനക്കാരെ ആരെയും ഓഫീസിനുള്ളിലേക്ക് കടത്തി വിടുന്നില്ല. നേരത്തേയെത്തിയ കൺട്രോൾ റൂം ജീവനക്കാർ മാത്രമാണ് ഓഫീസിനുള്ളിലുള്ളത്.

രാവിലെ മുതൽ വൈകീട്ട് വരെ നടക്കുന്ന ഉപരോധ സമരത്തിൽ ജീവനക്കാരെ ആരെയും ഓഫീസിനകത്ത് കാണാൻ അനുവദിക്കില്ലെന്ന് നേതാക്കൾ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ശമ്പള പ്രതിസന്ധി അടക്കം കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന ധർണാസമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ യാണ് സമരം ശക്തമാക്കുന്നത്. എന്നാൽ സമരം സർവീസുകളെ ബാധിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.  

നാളെ ഐഎൻടിയുസി യും ചീഫ് ഓഫീസിലേക്ക് മാർച്ച് നടത്തുന്നുണ്ട്. ബിഎംഎസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ്. സിഐടിയു ഒഴികെയുള്ള സംഘടനകൾ ഈ ആഴ്ച യോഗം ചേർന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഇരുപത്തിയേഴാം തീയതി യൂണിയൻ നേതാക്കളെ വിശദമായ ചർച്ചയ്ക്ക് ഗതാഗത മന്ത്രി ക്ഷണിച്ചിട്ടുണ്ട്.  

  comment

  LATEST NEWS


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


  താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


  1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം


  പിണറായി സര്‍ക്കാരില്‍ രാജിവെയക്കുന്ന രണ്ടാമത്തെ സിപിഎം മന്ത്രിയായി സജി ചെറിയാന്‍; കേരള ചരിത്രത്തില്‍ ഭരണഘടനയെ അവഹേളിച്ച പുറത്തു പോയ ആദ്യത്തെ ആളും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.