ഇന്നലെയാണ് ആറളം ഫാം പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്കില്‍ രഘു എന്ന യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് സംഭവം നടന്നത്.
കണ്ണൂര്‍: ആറളം പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച രഘുവിൻ്റെ സംസ്കാരത്തിനിടെ ആറളം ഫാമില്‍ നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം. തുടര്‍ച്ചയായി ഉണ്ടാക്കുന്ന കാട്ടാന ആക്രമണങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാത്തതിനാലാണ് നാട്ടുകാര്‍ കടുത്ത പ്രതിഷേധുമായി രംഗത്തെത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥരോടും പോലീസിനോടും സ്ഥലത്ത് നിന്ന് പുറത്തുപോകാന്‍ പോകാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി 12 പേരാണ് ആറളം ഫാം മേഖലയില്‍ ആനയുടെ ആക്രണത്തില്‍ കൊല്ലപ്പെട്ടത്. 2014 ഏപ്രില്‍ 20ന് ബ്ലോക്ക് പതിനൊന്നിലെ ആദിവാസി മാധവിയാണ് ആദ്യം ആനയുടെ കുത്തേറ്റ് മരിക്കുന്നത്.
ഇന്നലെയാണ് ആറളം ഫാം പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്കില്‍ രഘു എന്ന യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് സംഭവം നടന്നത്. രഘുവിന്റെ മരണത്തെ തുടര്‍ന്ന് ഇന്ന് ആറളത്ത് ബിജെപി ഹര്‍ത്താലായിരുന്നു. രഘുവിന്റെ ഭാര്യ ബീന എട്ടു വര്‍ഷം മുന്‍മ്പ് തീപ്പൊള്ളലേറ്റ് മരിച്ചിരുന്നു. മക്കള്‍: രഹ്ന (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി, ആറളം ഫാം സ്‌കൂള്‍), രഞ്ജിനി (എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി), വിഷ്ണു(ആറാം ക്ലാസ് വിദ്യാര്‍ത്ഥി).
കഴിഞ്ഞ വര്‍ഷം ജൂലൈ 14 ന് ബ്ലോക്ക് 7 ല്‍ പുതുശ്ശേരി ദാമു കൊല്ലപ്പെട്ടപ്പോഴുണ്ടായ ജനകീയ രോഷം തണുപ്പിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖരന്‍ നേരിട്ടെത്തി യോഗം വിളിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട യോഗത്തില്‍ ആനകളെ ഉടന്‍ കാട്ടിലേക്ക് തുരത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. തുരത്താന്‍ ശ്രമം തുടങ്ങിയെങ്കിലും വിജയിച്ചില്ല. അന്നത്തെ അതേസാഹചര്യത്തില്‍ എഴുപതോളം ആനകള്‍ ഇപ്പോഴും ഫാമിലുണ്ട്.
വനം വകുപ്പിന്റെ ആര്‍ ആര്‍ടി ടീമിന് പുറമേ 3 വാഹനങ്ങള്‍ കൂടി പരിശോധനക്കെത്തുമെന്നും കൂടുതല്‍ വനപാലകരെ നിയോഗിക്കുമെന്നും പറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ല. താമസക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കളക്ടര്‍ ഓഗസ്റ്റ് മുതല്‍ ക്യാമ്പുകള്‍ നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. കാട് വെട്ടിത്തെളിക്കുന്നതിനു നടപടിയുണ്ടാകുമെന്നു പറഞ്ഞെങ്കിലും വാഗ്ദാനത്തിലൊതുങ്ങി. അക്രമകാരികളായ ആനകളെ മയക്കുവെടി വെച്ച് തളച്ച് പുനരധിവാസ മേഖലയില്‍ നിന്നും മാറ്റുമെന്ന് പറഞ്ഞെങ്കിലും അതും പാഴ്‌വാക്കായി.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു