ബ്രഹ്മപുരം തീപിടുത്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിദഗ്ദ്ധ സഹായവും വായ്പയും ലോകബാങ്ക് വാഗ്ദാനം ചെയ്തു. ലോകബാങ്ക് പദ്ധതിയായ കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റിന്റെ പണം സംസ്ഥാനത്ത് അടിയന്തരമായി ഉപയോഗിക്കുന്നതിനുള്ള സന്നദ്ധതയും അവര്‍ അറിയിച്ചു.
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തില്‍ വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി ഊര്‍ജിതമാക്കും. ഇതിന് സഹായം നല്‍കാമെന്ന് ലോകബാങ്ക് അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ്. സംസ്ഥാനത്തെ മാലിന്യനിക്ഷേപകേന്ദ്രങ്ങളില്‍ ഡ്രോണ്‍ സര്‍വ്വേ ഉടന്‍ നടത്താന്‍ ലോക ബാങ്കുമായി ധാരണയായി. ലോകബാങ്ക് അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേമ്പറില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം.
ബ്രഹ്മപുരം തീപിടുത്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിദഗ്ദ്ധ സഹായവും വായ്പയും ലോകബാങ്ക് വാഗ്ദാനം ചെയ്തു. ലോകബാങ്ക് പദ്ധതിയായ കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റിന്റെ പണം സംസ്ഥാനത്ത് അടിയന്തരമായി ഉപയോഗിക്കുന്നതിനുള്ള സന്നദ്ധതയും അവര്‍ അറിയിച്ചു. ഇന്റര്‍നാഷണല്‍ സോളിഡ് വേസ്റ്റ് അസോസിയേഷനിലെ വിദഗ്ദ്ധരുടെ സേവനവും അനുവദിക്കും. ലോകബാങ്ക് സംഘം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെയും സെക്രട്ടറിയെയും കണ്ട് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കും.
ഡ്രോണ്‍ സര്‍വ്വേയെത്തുടര്‍ന്ന് മാലിന്യനിക്ഷേപ കേന്ദ്രങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്താനും അന്താരാഷ്ട്ര വിദഗ്ദ്ധരുടെ സഹായത്തോടെ തുടര്‍നടപടികള്‍ സ്വീകരിക്കാനും സന്നദ്ധമാണെന്ന് ലോക ബാങ്ക് ടീം അറിയിച്ചു. ഇതിന് പ്രത്യേക പദ്ധതിനിര്‍വ്വഹണ വിഭാഗം ആരംഭിക്കുന്നത് ഉചിതമാകുമെന്ന് ലോകബാങ്ക് ടീം നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി അത് അംഗീകരിച്ചു.
യോഗത്തില്‍ ലോകബാങ്ക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മാനേജര്‍ അബ്ബാസ് ജാ, ദീപക് സിംഗ്, കരണ്‍ മന്‍ഗോത്ര, യെഷിക, ആഷ്‌ലി പോപിള്‍, വാണി റിജ്‌വാനി, പൂനം അഹ്‌ലുവാലിയ, സോണി തോമസ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. എം അബ്രഹാം, ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഡോ. എസ്. കാര്‍ത്തികേയന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും... അത് എനിക്ക് ജീവിതം കാണിച്ചു തന്നു... അതിന് അധികം വർഷങ്ങൾ എടുക്കുക ഉണ്ടായില്ല.
പരിസ്ഥിതി ദിനത്തില്‍ കുട്ടനാടിന് മോഹന്‍ലാലിന്റെ സമ്മാനം: അന്താരാഷ്ട്ര നിലവാരമുള്ള കുടിവെളള പ്ലാന്റ്
വിവിധ രംഗങ്ങളിലെ ക്രിസ്ത്യന്‍ സംഭാവനകള്‍ പരാമര്‍ശിച്ച് അമിത് ഷാ; അമിത് ഷായുമായി നടത്തിയ ചര്‍ച്ച സൗഹാര്‍ദപരം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
അഴിമതി മറയില്ലാതെ
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനല്‍ നാളെ
ആകാശപ്പാത നിര്‍മ്മാണം: തുറവൂര്‍ - അരൂര്‍ ദേശീയപാതയില്‍ അപകടങ്ങള്‍ പതിവ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു