×
login
മൂന്ന് കാറുകള്‍ക്ക് പുറമെ മുഖ്യമന്ത്രിയ്ക്ക് നാലാമതൊരു ആഡംബരക്കാര്‍ ‍കൂടി; വാങ്ങുക 33 ലക്ഷത്തിന്‍റെ കിയ കാര്‍ണിവല്‍

മുഖ്യമന്ത്രിക്ക് നിലവിലുള്ള മൂന്ന് കാറുകള്‍ക്ക് പുറമെ നാലാമതൊരു ആഡംബരക്കാര്‍. 33 ലക്ഷം രൂപ വിലവരുന്ന കിയ കാര്‍ണിവല്‍ കാര്‍ ആണ് വാങ്ങുന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നിലവിലുള്ള മൂന്ന് കാറുകള്‍ക്ക് പുറമെ നാലാമതൊരു ആഡംബരക്കാര്‍. 33 ലക്ഷം രൂപ വിലവരുന്ന കറുത്ത നിറത്തിലുള്ള കിയ കാര്‍ണിവല്‍ കാര്‍ ആണ് വാങ്ങുന്നത്.  

നേരത്തെ നാലാമത്തെ കാര്‍ ആയി ടാറ്റാ ഹാരിയര്‍ വാങ്ങാനായിരുന്നു .തീരുമാനം. എന്നാല്‍ ഇതിന് സുരക്ഷ പോരെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടനുസരിച്ചാണ് കിയ കാര്‍ണിവല്‍ വാങ്ങുന്നത്.  പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയ കിയ കാർണിവൽ ലിമോസിൻ ആണ് വാങ്ങുന്നത്.  33,31,000 രൂപയാണ്  ചിലവാകുന്നത്

ഇപ്പോള്‍ മൂന്ന് കറുത്ത ഇന്നോവ  ക്രിസ്റ്റ കാറുകളുണ്ട്. ഇതില്‍ ഒരെണ്ണം പൈലറ്റ് വാഹനവും മറ്റൊരെണ്ണം എസ്കോര്‍ട്ടാണ്. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.