×
login
കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

പാര്‍ട്ടി സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററില്‍ ബോംബെറിഞ്ഞയാളെ 24 മണിക്കൂര്‍ പിന്നിട്ടിട്ടും പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

തിരുവനന്തപുരം: രാജ്യം ശ്രദ്ധിക്കുന്ന സേനയായി കേരള പൊലീസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസില്‍ ചേരുന്നവരില്‍ പ്രൊഫഷണലുകളും ഉണ്ടെന്നതാണ് പ്രത്യേകതയെന്നും അദേഹം പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കിയ 99 െ്രെഡവര്‍ പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  

പഴയകാലത്തില്‍ നിന്ന് വ്യത്യസ്തമായ നിലയിലേക്ക് പൊലീസ് ഉയര്‍ന്നു. ബ്രിട്ടീഷ് കാലത്തുണ്ടായിരുന്ന മോശം പ്രതിച്ഛായ മാറി. പൊലീസിന് പുതിയ മുഖം നല്‍കിയത് 1957 ലെ ഇം.എം.എസ് സര്‍ക്കാരാണ്. രാജ്യം ശ്രദ്ധിക്കുന്ന സേനയായി കേരള പൊലീസ് മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു.  


പാര്‍ട്ടി സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററില്‍ ബോംബെറിഞ്ഞയാളെ 24 മണിക്കൂര്‍ പിന്നിട്ടിട്ടും പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം.  

ഫേസ്ബുക്ക് പോസ്റ്റിട്ട ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു എന്നല്ലാതെ അന്വേഷണത്തില്‍ മറ്റുപുരോഗതികള്‍ ഒന്നുംതന്നെയില്ല.  എകെജി സെന്ററിന് നേര്‍ക്ക് കല്ലെറിയുമെന്ന് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അന്തിയൂര്‍ക്കോണം സ്വദേശിയായ ഇയാളെ കാട്ടായിക്കോണത്തെ വാടക വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

 

  comment

  LATEST NEWS


  വൃന്ദാവനമായി കേരളം; കൊവിഡ് മഹാമാരിക്കുശേഷം പ്രൗഡിചോരാതെ മഹാശോഭായാത്രകള്‍; പതിനായിരത്തിലധികം കേന്ദ്രങ്ങളില്‍ അണിചേര്‍ന്നത് ലക്ഷങ്ങള്‍


  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


  അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.