×
login
പിണറായി മരുമകനൊപ്പം; റിയാസ് സ്വീകരിച്ചത് താന്‍ പണ്ട് സ്വീകരിച്ച അതേനിലപാട്; ഷംസീര്‍-റിയാസ് പോരില്‍ സിപിഎമ്മില്‍ ഷംസീറിനെതിരെ നടപടിക്ക് സാധ്യത

താന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ഒരു എംഎല്‍എ കരാറുകാരനെയും കൂട്ടി കാണാന്‍ വന്നു. കരാറുകാരനെ കൂട്ടിവരുന്നതു നിങ്ങളുടെ ജോലിയല്ലെന്ന് അയാളെ ഓര്‍മിപ്പിച്ചു.

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസും തലശ്ശേരി എംഎല്‍എ എ.എന്‍. ഷംസീറും തമ്മിലുള്ള അഭിപ്രായ ഭിന്നതയില്‍, മന്ത്രിയെന്ന നിലയില്‍ റിയാസിന്റെ അഭിപ്രായത്തിനെതിരെ പരസ്യമായും സാമൂഹ്യമാധ്യമത്തിലൂടെ പരോക്ഷമായും വിമര്‍ശനം ഉന്നയിച്ച എ.എന്‍. ഷംസീറിനെതിരെ പാര്‍ട്ടിതല അച്ചടക്ക നടപടിയുണ്ടായേക്കും. വിഷയത്തില്‍ മരുമകനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.

എംഎല്‍എമാര്‍ കരാറുകാരെയും കൂട്ടി തന്നെ കാണാന്‍ വരരുതെന്ന പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പ്രതികരണത്തില്‍ സിപിഎമ്മില്‍ വ്യത്യസ്ത അഭിപ്രായം ഇല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നേരത്തേയും വ്യത്യസ്ത അഭിപ്രായം ഇല്ല. താന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ഒരു എംഎല്‍എ കരാറുകാരനെയും കൂട്ടി കാണാന്‍ വന്നു. കരാറുകാരനെ കൂട്ടിവരുന്നതു നിങ്ങളുടെ ജോലിയല്ലെന്ന് അയാളെ ഓര്‍മിപ്പിച്ചു.

അതു പാര്‍ട്ടി നിലപാടായിരുന്നു. കൂടുതല്‍ കാര്യങ്ങളില്‍ പ്രതികരണത്തിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ തന്നെ കാണാന്‍ വരരുതെന്ന് പി.എ. മുഹമ്മദ് റിയാസ് സഭയില്‍ പറഞ്ഞതിനെ വിമര്‍ശിച്ച് എ.എന്‍.ഷംസീര്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു.  കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ കാണാന്‍ വരരുതെന്ന് നിയമസഭയില്‍ റിയാസ് നടത്തിയ പ്രസ്താവനയെ സിപിഎം നിയമസഭാകക്ഷിയില്‍ ഷംസീര്‍ ചോദ്യം ചെയ്തതും മന്ത്രിയുടെ പരസ്യ പ്രതികരണവുമാണ് വിവാദമായത്. പിന്നാലെ, ഷംസീര്‍ ഫെയ്‌സ്ബുക്കിലൂടെ നടത്തിയ 'ഇന്‍സള്‍ട്ട്' പ്രയോഗം പുറത്തുവന്നു.  മന്ത്രി റിയാസിനോടും റിയാസിനെ പിന്തുണച്ചവരോടുമുള്ള ഷംസീറിന്റെ പ്രതിഷേധമാണ് പുറത്തുവന്നതെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതാക്കളും അണികളും.

പ്രതീക്ഷിച്ച മന്ത്രിസ്ഥാനം നല്കാതെ അപമാനിച്ച ശേഷം കരാറുകാരുടെ ഇടനിലക്കാരനെന്നുവരെ ചിത്രീകരിച്ച് അവഹേളിക്കുകയാണെന്നും അതുകൊണ്ടൊന്നും തളരില്ലെന്നുമാണ് ഷംസീര്‍ പരോക്ഷമായി പറഞ്ഞതെന്ന് വ്യക്തമാണ്. മന്ത്രി പി.എ. മുഹമ്മദ് റിയാസിനും പാര്‍ട്ടി നേതൃത്വത്തിനുമുള്ള മറുപടിയാണിതെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ സജീവമായി. മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ റിയാസിനെതിരേയുള്ള നീക്കം മുഖ്യമന്ത്രിയും ഗൗരവത്തിലെടുത്തതായറിയുന്നു. കൂടാതെ സമൂഹമാധ്യമങ്ങളിലെ അഭിപ്രാ

യ പ്രകടനങ്ങളും പാര്‍ട്ടി അച്ചടക്കത്തിന്റെ പരിധിയില്‍ വരണമെന്ന് സംസ്ഥാന കമ്മിറ്റി ഏതാനും നാളുകള്‍ക്ക് മുമ്പ് നിര്‍ദേശിച്ചിരുന്നു. അതേ കമ്മിറ്റിയിലെ അംഗമായ ഷംസീറാണ് പല വ്യാഖ്യാനങ്ങള്‍ക്കും വഴിവയ്ക്കുന്ന തരത്തില്‍ സാമൂഹ്യമാധ്യമത്തിലെഴുതിയത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടിക്ക് നീക്കം.  

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റുമായിരുന്ന ഷംസീറും റിയാസും തമ്മില്‍ കാലങ്ങളായുള്ള വ്യക്തിപരമായ പ്രശ്ങ്ങളുടെ ഭാഗമാണ് ഈ പോര്. ഷംസീര്‍ നിയമസഭയിലും പാര്‍ട്ടിയിലും റിയാസിനെക്കാളും സീനിയറാണ്. ഒരുമിച്ചാണ് ഇരുവരും സംസ്ഥാന കമ്മിറ്റിയിലെത്തിയത്. എന്നാല്‍ ഷംസീറിനെ മറികടന്ന് റിയാസ് യുവജന സംഘടനയുടെ ദേശീയ പ്രസിഡന്റായി.

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റോ സെക്രട്ടറിയോ ആകാത്ത റിയാസ് ദേശീയ അധ്യക്ഷനായതില്‍ ഷംസീറടക്കം നിരവധി ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ഷംസീര്‍ റിയാസിന് കീഴിലെ ഭാരവാഹി മാത്രമായി ഒതുക്കപ്പെട്ടു. ദേശീയ അധ്യക്ഷപദം മന്ത്രിസഭാ പ്രവേശനത്തിന് അനുകൂലമായി.  

നിയമസഭയിലേക്ക് മത്സരിച്ച റിയാസ് ആദ്യ വിജയത്തില്‍ത്തന്നെ, ഭാര്യാപിതാവായ പിണറായി വിജയന്റെ പിന്‍ബലത്തില്‍ മന്ത്രിയായി. എന്നാല്‍, തലശ്ശേരിയില്‍ നിന്ന് രണ്ടാംവട്ടവും എംഎല്‍എയായ ഷംസീര്‍ തഴയപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം ഷംസീര്‍-റിയാസ് പോരിന് പിന്നിലുണ്ടെന്നാണ് സൂചന.

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.