×
login
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ്: ആലുവ സ്വദേശികളെ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ കസ്റ്റഡിയില്‍; കേരളത്തില്‍ റെയ്ഡ് നടത്തിയത് അഞ്ച് സ്ഥലങ്ങളില്‍

കോയമ്പത്തൂര്‍, മംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ 40 സ്ഥലങ്ങളിലാണ് എന്‍ഐഎ തെരച്ചില്‍ നടത്തുന്നത്.

കൊച്ചി : കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ തെരച്ചിലില്‍ ആലുവ സ്വദേശി അശോകന്‍ എന്നയാള്‍ കസ്റ്റഡിയില്‍. അന്വേഷണ വിധേയമായി ഇയാളുടെ ഫോണും സാമ്പത്തിക ഇടപാടുകള്‍ നടത്തിയ രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ആലുവയില്‍ സ്വകാര്യ പണമിടപാട് നടത്തിവരികയാണ് അശോകന്‍.  

ഇത് കൂടാതെ ആലുവ വെസ്റ്റ് വെളിയത്തുനാട് സ്വദേശി റിയാസിനേയും ചോദ്യം ചെയ്യലിനായി എന്‍ഐഎ കൊണ്ടുപോയിട്ടുണ്ട്. ആലുവയില്‍ വാടകക്ക് താമസിക്കുന്ന സീനുമോന്‍ എന്ന് വിളിക്കുന്ന സൈനുദ്ദീന്റെ വീട്ടിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. പാനായിക്കുളം സ്വദേശിയാണ് സൈനുദ്ദീന്‍. ഇയാള്‍ ബെംഗളൂരു സ്‌ഫോടന കേസില്‍ പ്രതിയായിരുന്നു. എന്നാല്‍ കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു. സൈനുദ്ദീനോട് വ്യാഴാഴ്ചയാണ് കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

കോയമ്പത്തൂര്‍, മംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ 40 സ്ഥലങ്ങളിലാണ് എന്‍ഐഎ തെരച്ചില്‍ നടത്തുന്നത്. ആലുവ, മട്ടാഞ്ചേരി, പറവൂര്‍ എന്നിവിടങ്ങളിലായി അഞ്ച് സ്ഥലങ്ങളിലാണ് എന്‍ഐഎ തെരച്ചില്‍ നടത്തിയത്. നിരവധി പേരെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.  


കോയമ്പത്തൂര്‍ സ്‌ഫോടനത്തിലെ ചാവേറെന്ന് സംശയിക്കുന്ന ജമേഷ മുബീന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്റലിജെന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് തെരച്ചില്‍ നടന്നത്. തമിഴ്‌നാട്ടില്‍ കോയമ്പത്തൂര്‍, ചെന്നെ, നാഗപട്ടണം, തിരുനല്‍വേലി, മയിലാടുതുറ, തിരുപ്പൂര്‍, തെങ്കാശി, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി, തൃച്ചന്തൂര്‍ ജില്ലകളില്‍ 43 ഇടങ്ങളില്‍ റെയ്ഡ് നടത്തി.  

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സ്വരൂപിക്കാന്‍ ഇടപെട്ടവരെ കേന്ദ്രീകരിച്ചാണ് തമിഴ്‌നാട്ടില്‍ പരിശോധന നടന്നത്. തിരുപ്പൂരില്‍,  സിക്കന്തര്‍ പാഷ, മുഹമ്മദ് റിസ്വാന്‍, പഴനി നെയ്ക്കരപ്പട്ടിയില്‍ രാജ മുഹമ്മദ്, കോയമ്പത്തൂരില്‍ ഹാരിസ് ഡോണ്‍ എന്നിവരെ കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ കസ്റ്റഡിയിലെടുത്തു.

 

    comment

    LATEST NEWS


    വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


    നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


    വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


    ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


    അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


    സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.