×
login
കോളെജില്‍ പോകുന്ന മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബിന് വേണ്ടി സമരം ചെയ്യേണ്ടതില്ലെന്ന് എസ് വൈഎസ് ജനറല്‍ സെക്രട്ടറി‍ അബ്ദുള്‍ ഹക്കിം അസ്ഹെരി

കോളെജ് വിദ്യാര്‍ത്ഥിനികളായ മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബിന് വേണ്ടി സമരം ചെയ്യേണ്ടതില്ലെന്ന് എസ് വൈഎസ് ജനറല്‍ സെക്രട്ടറി എ.പി. അബ്ദുള്‍ ഹക്കിം അസ്ഹരി. ഈയിടെ നടത്തിയ ഒരു പ്രസംഗത്തിലാണ് ഹിജാബ് വിവാദം അനാവശ്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചത്.

തിരുവനന്തപുരം: കോളെജ് വിദ്യാര്‍ത്ഥിനികളായ മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബിന് വേണ്ടി സമരം ചെയ്യേണ്ടതില്ലെന്ന് എസ് വൈഎസ് ജനറല്‍ സെക്രട്ടറി എ.പി. അബ്ദുള്‍ ഹക്കിം അസ്ഹരി. ഈയിടെ നടത്തിയ ഒരു പ്രസംഗത്തിലാണ് ഹിജാബ് വിവാദം അനാവശ്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചത്. 

ഹിജാബ് വിവാദം അനാവശ്യമാണ്. ഹിജാബ് ധരിയ്ക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ പെണ്‍കുട്ടികള്‍ കോളെജില്‍ പോകുമ്പോള്‍ ഔറത്ത് മറയ്ക്കാന്‍ കഴിയില്ല. (അന്യരെ കാണിക്കാന്‍ പാടില്ലാത്ത ഭാഗമാണ് ഔറത്ത്; സ്ത്രീയെ സംബന്ധിച്ചിടത്തോളം മുഖവും മുന്‍കൈയും ഒഴികെ ശരീരം മുഴുവന്‍ ഔറത്താകുന്നു).- അബ്ദുള്‍ ഹക്കിം അസ്ഹരി പറയുന്നു.  

കോളെജില്‍ പോകാന്‍ ഹിജാബ് അഴിക്കണമെന്ന് പറഞ്ഞാല്‍ പെണ്‍കുട്ടികള്‍ പോകേണ്ടതില്ല. കാരണം അത് ഫര്‍ള് കിഫായ ആണ്. ഫര്‍ള് കിഫായ എന്നാല്‍ സാമൂഹ്യമായ ബാധ്യത അഥവാ കടമ എന്നാണര്‍ത്ഥം. അത് ആരെങ്കിലും നേടിയാല്‍ മതി. ഇവിടെ അത് പുരുഷന്മാര്‍ നേടുന്നതാണ് ഉചിതം. അങ്ങിനെ ചെയ്താല്‍ പിന്നെ ഔറത്ത് മറയ്ക്കേണ്ട ബാധ്യത സ്ത്രീകളെ സംബന്ധിച്ചിടത്തോളം വരുന്നില്ല. അതായത് സ്ത്രീകള്‍ വിദ്യാഭ്യാസം നിര്‍ത്തിയാല്‍ ഹിജാബ് പ്രശ്നം തന്നെ ഉദിക്കുന്നില്ലെന്നര്‍ത്ഥം. - ഇതാണ് അബ്ദുള്‍ ഹക്കി അസ്ഹരിയുടെ വചനത്തിന്‍റെ ഉള്ളടക്കം. 

  comment

  LATEST NEWS


  'വിധി' എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒരു ദിവസം കവര്‍ന്നു; ജീവിതത്തില്‍ തളര്‍ന്നു പോയ നിമിഷത്തിലെ വേദന പങ്കുവച്ച് ഏകനാഥ് ഷിന്‍ഡെ (വീഡിയോ)


  അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്‍


  തൃപ്പൂണിത്തുറയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്


  സജിചെറിയാനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണം; പുറത്തുവരുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ഭരണഘടനയോടുള്ള അനാദരവെന്നും കെ.സുരേന്ദ്രന്‍


  വെള്ളത്തിന് മുകളില്‍ അന്‍പതടി വലുപ്പമുള്ള കമലഹാസന്‍ ചിത്രം തീര്‍ത്ത് ഡാവിഞ്ചി സുരേഷ്; വര്‍ണ്ണങ്ങളില്‍ പിറന്നത് എണ്‍പതഞ്ചാമതെ മീഡിയം


  ആവിക്കല്‍ മലിനജല പ്ലാന്റിനെതിരെയുള്ള സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍; ആളുകളെ തെറ്റിദ്ധരിപ്പിച്ച് സമരം സംഘടിപ്പിക്കുകയാണെന്ന് എം.വി. ഗോവിന്ദന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.