മര്‍ദ്ദനം ഏറ്റെന്ന് ആരോപിച്ച് അമലും, മര്‍ദ്ദിച്ചവരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അമല്‍ തങ്ങളെ മര്‍ദിച്ചു എന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.
തൃശൂര്‍ : തൃശൂര്‍ കൊടകരയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മര്‍ദ്ദനം. ചിയ്യാരംം ഗലീലി ചേതന കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി അമലിനെയാണ് മര്‍ദ്ദിച്ചത്. സഹപാഠിയായ വിദ്യാര്‍ത്ഥിനിക്കൊപ്പം സഞ്ചരിക്കവേയാണ് സംഭവം നടക്കുന്നത്.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. അമലും സഹപാഠിയും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം വിട്ടതോടെ സഹപാഠി ബൈക്കില്‍ നിന്ന് വീണു. പരിക്കേറ്റ പെണ്‍കുട്ടിയെ സഹായിക്കാതെ പ്രദേശവാസികള്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചതിനെ ചോദ്യം ചെയ്തതോടെ അമല്‍ ഇവരോട് തട്ടിക്കയറി. ഇതോടെ നിരവധിപേര്‍ അമലിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
അതിനിടെ ഒരാള്‍ അമലിനെ കല്ലെടുത്ത് തല്ലയ്ക്ക് അടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊടകര സ്വദേശിയായ ഡേവിസ് എന്നയാളാണ് കല്ലെടുത്ത് മര്‍ദ്ദിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇത് കൂടാതെ ഹെല്‍മറ്റ് ധരിച്ച ഒരാള്‍ കൂടി അമലിനെ മര്‍ദ്ദിച്ചു. ആന്റോ എന്നാണ് ഇയാളുടെ പേര്.
മര്‍ദ്ദനം ഏറ്റെന്ന് ആരോപിച്ച് അമലും, മര്‍ദ്ദിച്ചവരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അമല്‍ തങ്ങളെ മര്‍ദിച്ചു എന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. ഒല്ലൂര്‍ പോലീസ് സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. അതേസമയം അമല്‍ സ്ഥിരമായി പ്രദേശത്ത് ബൈക്ക് റേസ് നടത്തിയിരുന്നു. ഇതിനെ നാട്ടുകാര്‍ പലപ്പോഴും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അമല്‍ ഇതെല്ലാം അവഗണിച്ച് വീണ്ടും ബൈക്ക് റേസ് തുടരുകയായിരുന്നു.
നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു
പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു
'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്
ജവഹര്‍ പുരസ്കാരം ജന്മഭൂമി' ലേഖകന്‍ ശിവാകൈലാസിന്
കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ല; ചില മതങ്ങളില്‍പെട്ടവര്‍ നിര്‍ബന്ധിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി
പട്ടയില്‍ പ്രഭാകരന് അന്തരിച്ചു; നഷ്ടമായത് മുത്തശ്ശിക്കവിതകളുടെ മഹാകവി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ