×
login
സര്‍ക്കാര്‍ ചെലവില്‍ മുതലാളിത്ത അമേരിക്കയില്‍ ചികിത്സയില്‍ പോകുന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പത്രപ്രവര്‍ത്തക ഷെഫാലി വൈദ്യ

മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ ചെലവില്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുന്നതിനെ വിമര്‍ശിച്ച് ദല്‍ഹിയിലെ പത്രപ്രവര്‍ത്തക ഷെഫാലി വൈദ്യ.

ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ ചെലവില്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുന്നതിനെ വിമര്‍ശിച്ച് ദല്‍ഹിയിലെ പത്രപ്രവര്‍ത്തക ഷെഫാലി വൈദ്യ.

ട്വിറ്ററിലൂടെയാണ് പത്രപ്രവര്‍ത്തകയായ ഷെഫാലി വൈദ്യ തന്റെ വിമര്‍ശനം ഉയര്‍ത്തിയത്. 'കമ്മ്യൂണിസ്റ്റ് ബിംബമായി മാറിയ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുതലാളിത്ത സാത്താനായ അമേരിക്കയിലേക്ക് മെഡിക്കല്‍ ചികിത്സയ്ക്ക് പോകുന്നു. എന്തുകൊണ്ട്?'- ഷെഫാലി വൈദ്യ ചോദിക്കുന്നു. മുതലാളിത്ത രാജ്യമെന്ന് പറഞ്ഞ് നാഴികയ്ക്ക് നാല്‍പത് വട്ടം കുറ്റപ്പെടുത്തുന്ന അമേരിക്കയിലേക്ക് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ചികിത്സയ്ക്ക് പോകുന്നതിനെതിരെ പണ്ടത്തെ കേരളത്തിലും പണ്ടത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തും വിമര്‍ശനം പതിവായിരുന്നു.

'ലോകനിലവാരത്തിലുള്ള ആരോഗ്യസേവനം നല്‍കുന്ന യൂണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് കേരളയിലെ ചികിത്സ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് പോരെന്നാണോ?'- തന്‍റെ പോസ്റ്റില്‍ ഷെഫാലി വൈദ്യ ചോദിക്കുന്നു. പിണറായി വിജയനും ഭാര്യ കമലയും പേഴ്സണല്‍ അസിസ്റ്റന്‍റ് വി.എം. സുനീഷുമാണ് അമേരിക്കയിലേക്ക് പുറപ്പെടുന്നത്. ജനവരി 15 മുതല്‍ 29 വരെയാണ് പിണറായി വിജയന്‍ അമേരിക്കയില്‍ ചെലവഴിക്കുക. മേയോ ക്ലിനിക്കിലാണ് ചികിത്സ. 2018ല്‍ പിണറായി അമേരിക്കയില്‍ പോയപ്പോള്‍ ഇ.പി. ജയരാജനായിരുന്നു മന്ത്രിസഭായോഗത്തിന്‍റെ ചുമതല. ഇക്കുറി ബദലായി ആരെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

    comment

    LATEST NEWS


    ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


    കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


    ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


    കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


    നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


    വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.