login
ഭാര്യയുടെ ദുരൂഹമരണം; നടന്‍ രാജന്‍ പി.ദേവിന്റെ മകനെതിരേ ആരോപണവുമായി യുവതിയുടെ കുടുംബം; മര്‍ദനമേറ്റതിന്റെ ദൃശ്യങ്ങളും പുറത്ത്

ബുധനാഴ്ച ഉച്ചയോടെയായിരുന്നു പ്രിയങ്കയെ തിരുവനന്തപുരം വെമ്പായത്തെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്

തിരുവനന്തപുരം: അന്തരിച്ച നടന്‍ രാജന്‍ പി. ദേവന്റെ മകനും യുവ നടനുമായ ഉണ്ണി രാജന്‍ പി. ദേവന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണവുമായി കുടുംബം. കഴിഞ്ഞ ദിവസം ഉണ്ണി രാജന്‍ പി ദേവിന്റെ ഭാര്യ പ്രിയങ്കയെ തിരുവനന്തപുരത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇതേതുടര്‍ന്ന് പ്രിയങ്കയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.  ബുധനാഴ്ച ഉച്ചയോടെയായിരുന്നു പ്രിയങ്കയെ തിരുവനന്തപുരം വെമ്പായത്തെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മരിക്കുന്നതിന് മുമ്പ് ഉണ്ണിക്കെതിരെ കുടുംബം വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അതില്‍ കാര്യമായ നടപടി ഉണ്ടായിട്ടില്ലെന്നും ആരോപണം ഉണ്ട്.

ഉണ്ണിയുമായിട്ടുള്ള പ്രശ്‌നത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു പ്രിയങ്ക അങ്കമാലിയില്‍ നിന്ന് തിരുവനന്തപുരത്തെ വീട്ടിലെത്തുന്നത്. അതിന് ശേഷമായിരുന്നു ഇന്നലെ ബുധനാഴ്ച വെമ്പായത്തെ വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്യുന്നത്.  

സ്ത്രീധനത്തെ കുറച്ച് നിരന്തരം കുറ്റപ്പെടുത്തി ഉണ്ണി പ്രിയങ്കയെ ശാരീരികമായും മാനസികമായി പീഡിപ്പിക്കാറുണ്ടൊയിരുന്നു എന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു, ശാരീരക മര്‍ദ്ദനത്തിന് തെളിവായി പ്രിയങ്കിയും ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്ത് വിട്ടിട്ടുണ്ട്. എന്നാല്‍ ഈ കേസില്‍ ഉണ്ണി രാജന്‍ പി ദേവും കുടുംബവും പ്രതികരിച്ചിട്ടില്ല.

2019 നവംബറിലായിരുന്നു ഉണ്ണിയും പ്രിയങ്കയും തമ്മില്‍ വിവാഹിതരാകുന്നത്. ആട് ഒരു ഭീകര ജീവിയാണ് എന്ന് സിനിമയിലൂടെയാണ് ഉണ്ണിയും ചലച്ചിത്ര ലോകത്തിലേത്തിയിരുന്നു ഇടി, രക്ഷാധികാരി ബൈജു, ആട് 2, ജനമൈത്രി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ഉണ്ണി പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

 

  comment

  LATEST NEWS


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


  ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി


  കേന്ദ്രമന്ത്രി വി. മുരളീധരന് എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും മനപ്പൂര്‍വ്വം നല്‍കാതെ കേരളം; എന്നാല്‍ ഗണ്‍മാനും വേണ്ട, ഒഴിവാക്കി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.