×
login
സിപിഎമ്മുകാരായ ടിപി, പെരിയ‍ ഇരട്ട കൊലപാതകക്കേസ് പ്രതികള്‍ക്ക് കണ്ണൂര്‍ ജയിലില്‍ ആയുര്‍വേദ സുഖചികിത്സ; നട്ടെല്ലിന്റെ ചികിത്സയെന്ന് അധികൃതര്‍

വിചാരണ പൂര്‍ത്തിയാകാത്ത റിമാന്‍ഡ് പ്രതികളും സുഖ ചികിത്സയ്ക്കുള്ള പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

കണ്ണൂര്‍ : സെന്‍ട്രല്‍ ജയിലിലെ സിപിഎം തടവുകാര്‍ക്കായി പ്രത്യേകം ആയുര്‍വേദ സുഖ ചികിത്സ നല്‍കുന്നതായി ആരോപണം. ടിപി ചന്ദ്രശേഖരന്‍ വധക്കേസ്, പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ ഉള്‍പ്പടെയുള്ളവര്‍ ഈ സുഖ ചികിത്സയ്ക്കുള്ള പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.  

കണ്ണൂര്‍ ജയിലിലെ സിപിഎമ്മുകാരായ കൊലക്കേസ് പ്രതികളില്‍ രണ്ടുപേര്‍ ഇതിനോടകം തന്നെ ചികിത്സ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ ഒരു കൊലക്കേസിലെ പ്രതികള്‍ സുഖ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത കേസിലെ പ്രതികളെ അയയ്ക്കുന്ന രീതിയാണ് ഉള്ളതെന്നും സ്വകാര്യ മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  


ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളും കതിരൂര്‍ മനോജും ആയുര്‍വേദ ചികിത്സ പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്നാല്‍ വിചാരണ പൂര്‍ത്തിയാകാത്ത റിമാന്‍ഡ് പ്രതികളും സുഖ ചികിത്സയ്ക്കുള്ള പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അതേസമയം, സുഖചികിത്സ അല്ലെന്നും നട്ടെല്ലിന് അസുഖം ബാധിച്ചതിനാല്‍ ജയിലിലെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ്് ചികിത്സ നല്‍കുന്നതെന്നാണ് ജയില്‍ അധികൃതര്‍ പ്രതികരിച്ചത്.  

ഇതിനുമുമ്പും സിപിഎമ്മുകാരായ പ്രതികള്‍ക്ക് സുഖചികിത്സ നല്‍കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. സുഖചികിത്സയുടെ സമയത്ത് പല സിപിഎം നേതാക്കളും ഈ പ്രതികളെ ആശുപത്രിയില്‍ രഹസ്യമായി സന്ദര്‍ശിക്കാറുമുണ്ട്.

 

  comment

  LATEST NEWS


  പറങ്കിപ്പടയ്ക്ക് സ്വിസ് വെല്ലുവിളി; കിരീടം സ്വപ്‌നം കണ്ട് പോര്‍ച്ചുഗള്‍


  സ്പാനിഷ് വലയറുക്കാന്‍ ആഫ്രിക്കന്‍ കരുത്തുമായി മൊറോക്കോ; പ്രീ ക്വാര്‍ട്ടര്‍ നാളെ


  വനിതാ ട്വന്റി20 ലോകകപ്പ്: ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ഷെഫാലി നയിക്കും


  വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.