×
login
സമ്പൂര്‍ണ്ണ ലോക്ഡൗണ്‍‍ പിന്‍വലിക്കുന്നു; നിയന്ത്രണങ്ങള്‍ ഇനി തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ച്; ടിപിആര്‍ 30 മുകളിലെങ്കില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഈ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. രോഗവ്യാപനം കുറവുള്ള മേഖകളില്‍ മദ്യശാലകള്‍ തുറക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

തിരുവനന്തപുരം : സംസ്ഥാനത്ത സമ്പൂര്‍ണ ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം. രോഗ തീവ്രത അനുസരിച്ച് പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. ടിപി ആര്‍ 30ന് മുകളില്‍ ഉള്ള സ്ഥലങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. തദ്ദേശ സ്ഥാപനങ്ങളെ നാലായി തരം തിരിച്ചായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. ടെസ്റ്റ്് പോസിറ്റിവിറ്റി നിരക്ക് 30 ന് മുകളില്‍ ആയാല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.  

ടിപിആര്‍ 8ന് താഴെയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. എട്ട് മുതല്‍ - 30നും ഇടയുള്ള സ്ഥലങ്ങളില്‍ ഭാഗിക നിയന്ത്രണങ്ങളുമായിരിക്കും എര്‍പ്പെടുത്തുക. എന്നാല്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ ഇപ്പോള്‍ പുനസ്ഥാപിച്ചേക്കില്ല. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഈ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. 

അതേസമയം രോഗവ്യാപനം കുറവുള്ള മേഖകളില്‍ മദ്യശാലകള്‍ തുറക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ല. കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.  

ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ സ്ഥലങ്ങളില്‍ ഓട്ടോ, ടാക്‌സി സര്‍വ്വീസുകള്‍ക്ക് അനുമതി കിട്ടാന്‍ ഇടയുണ്ട്. കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകളുമുണ്ടാകും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ അന്‍പത് ശതമാനത്തില്‍ കൂടുതല്‍ ജീവനക്കാരെ പ്രവേശിപ്പിക്കാനും അനുവാദം നല്‍കും.  

 

 

 

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.