×
login
ന്യൂനപക്ഷ വോട്ടില്‍ തലപുകച്ച് കോണ്‍ഗ്രസ് ശിബിരം; ഒരു മാസത്തിനുളളില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ പുനഃസംഘടന പൂര്‍ത്തിയാക്കാനും തീരുമാനം

കേരള കോണ്‍ഗ്രസ്(എം) വിട്ടുപോയതും ലീഗ് കൂടെയുണ്ടായിട്ടും മുസ്ലീം വോട്ട് ചോര്‍ന്നതുമുള്‍പ്പെടെ ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമായതിന്റെ കണക്കെടുപ്പാണ് നിറഞ്ഞുനിന്നത്.

കോഴിക്കോട്: ന്യൂനപക്ഷ വോട്ടില്‍ തല പുകച്ച് കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാഡില്‍ രണ്ടുദിവസമായി നടത്തിയ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം. കേരള കോണ്‍ഗ്രസ്(എം) വിട്ടുപോയതും ലീഗ് കൂടെയുണ്ടായിട്ടും മുസ്ലീം വോട്ട് ചോര്‍ന്നതുമുള്‍പ്പെടെ ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമായതിന്റെ കണക്കെടുപ്പാണ് നിറഞ്ഞുനിന്നത്.

രാഷ്ട്രീയ പ്രമേയവും ന്യൂനപക്ഷ വോട്ട് തിരിച്ചുപിടിക്കുക എന്നതിലൂന്നിയായിരുന്നു. ഒരു ഭംഗിക്കുവേണ്ടി പ്രമേയത്തില്‍ സമുദായ സംഘടനകളോട് സമദൂരം എന്നൊക്കെ ചേര്‍ത്തു എന്നുമാത്രം. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കടന്നുകയറാനുള്ള ബിജെപി ശ്രമത്തിന് തടയിടണം തുടങ്ങിയ ആഹ്വാനങ്ങളും പ്രമേയത്തിലുണ്ട്.


യുഡിഎഫ് വിപുലീകരിക്കണമെന്ന വി.കെ. ശ്രീകണ്ഠന്‍ എംപിയുടെ രാഷ്ട്രീയപ്രമേയത്തിനൊപ്പം നേതാക്കള്‍ വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു. പാര്‍ട്ടിസ്‌കൂള്‍, നിയോജകമണ്ഡലം തലത്തില്‍ രാഷ്ട്രീയകാര്യസമിതി മാതൃകയില്‍ കമ്മിറ്റികള്‍, ഒരു മാസത്തിനുള്ളില്‍ പുനഃസംഘടന എന്നിവയിലാണ് സംഘടനാപ്രമേയത്തിന്റെ ഊന്നല്‍.

ഒരു മാസത്തിനുളളില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ പുനഃസംഘടന പൂര്‍ത്തിയാക്കുമെന്നതാണ് തീരുമാനം. പ്രവര്‍ത്തന മികവില്ലാത്ത ഡിസിസി അധ്യക്ഷന്മാരെ മാറ്റും. അതേസമയം, മുല്ലപ്പള്ളിയും സുധീരനുമായുള്ള പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം പരിഹരിക്കുമെന്ന് കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

  comment

  LATEST NEWS


  സിആര്‍പിഎഫ് കശ്മീര്‍ പോലീസ് സംയുക്ത സംഘത്തെ ആക്രമിച്ച് ഭീകരര്‍; ഒരു പോലീസുകാരന്‍ മരണപെട്ടു; സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്ക്


  ഗുജറാത്ത് പര്യടനത്തിനെത്തിയ അരവിന്ദ് കെജ്രിവാളിനെതിരെ കുപ്പിയേറ്; കുടിവെള്ളം നിറഞ്ഞ പ്ലാസ്റ്റിക് കുപ്പിയെറിഞ്ഞത് രാജ്കോട്ടിലെ ചടങ്ങില്‍


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.