×
login
75ന്‍റെ നിറവില്‍ സുധീരന്‍; അന്ന് കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പെങ്കില്‍ ഇന്ന് അഞ്ചെന്ന് സുധീരന്‍

75ന്‍റെ നിറവില്‍ എത്തുന്ന വി.എം. സുധീരനോട് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി. കാരണം അന്ന് കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പാണെെങ്കില്‍ ഇന്ന് അഞ്ച് ഗ്രൂപ്പുകളാണെന്ന് സുധീരന്‍ വിമര്‍ശിക്കുന്നു.

തിരുവനന്തപുരം: 75ന്‍റെ നിറവില്‍ എത്തുന്ന വി.എം. സുധീരനോട് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി. കാരണം അന്ന് കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പാണെെങ്കില്‍ ഇന്ന് അഞ്ച് ഗ്രൂപ്പുകളാണെന്ന് സുധീരന്‍ വിമര്‍ശിക്കുന്നു.  

കോണ്‍ഗ്രസിന്‍റെ നേതൃസ്ഥാനങ്ങളിലേക്കില്ലെന്നും കോണ്‍ഗ്രസിന് ഒരു മാറ്റവും വന്നിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വിയോജിപ്പുണ്ടായിരുന്നെന്നും സുധീരന്‍ തുറന്നടിയ്ക്കുന്നു.  

കോണ്‍ഗ്രസിന്‍റെ സൗമ്യമുഖമായ സുധീരന് 75 വയസ്സാവുകയാണ്. സ്പീക്കര്‍, മന്ത്രി, എംപി, കെപിസിസി അധ്യക്ഷന്‍ തുടങ്ങി സുധീരന്‍ അലങ്കരിച്ച പദവികള്‍ നിരവധി. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.