×
login
കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ തരൂരിനെച്ചൊല്ലി ഭിന്നത രൂക്ഷം; ഹൈക്കമാന്‍റിന് അനഭിമതനായ തരൂരിന്‍റെ നില കോണ്‍ഗ്രസിനുള്ളില്‍ പരുങ്ങലില്‍

കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച ശേഷം ഹൈക്കമാന്‍റും ശശി തരൂരും തമ്മിലുള്ള വിടവ് വര്‍ധിക്കുകയാണ്. ഹൈക്കമാന്‍റിന് അനഭിമതനായിക്കഴിഞ്ഞ ശശി തരൂര്‍ കോണ്‍ഗ്രസിനുള്ളില്‍ അധികകാലം ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച ശേഷം ഹൈക്കമാന്‍റും ശശി തരൂരും തമ്മിലുള്ള വിടവ് വര്‍ധിക്കുകയാണ്. ഹൈക്കമാന്‍റിന് അനഭിമതനായിക്കഴിഞ്ഞ ശശി തരൂര്‍ കോണ്‍ഗ്രസിനുള്ളില്‍ അധികകാലം ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.  

ഗുജറാത്തിലെ പര്യടനത്തിനുള്ളവരുടെ കോണ്‍ഗ്രസ് നേതാക്കളുടെ പട്ടികയില്‍ നിന്നും ശശി തരൂരിനെ ഒഴിവാക്കിക്കഴിഞ്ഞു. അതേ സമയം കേരളത്തില്‍ നിന്നുള്ള രമേശ് ചെന്നിത്തല ഗുജറാത്തില്‍ പ്രചാരണം നടത്തുന്നവരുടെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം തരൂരിനെ മനപൂര്‍വ്വം ഒഴിവാക്കി എന്നുതന്നെയാണ്.  

നാല് ദിവസത്തെ മലബാര്‍ പര്യടനത്തിന് ഇറങ്ങിത്തിരിച്ച തരൂരിനെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ചര്‍ച്ചയില്‍ നിന്നും ഹൈക്കമാന്‍റിന്‍റെ നിര്‍ദേശപ്രകാരം ഒഴിവാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ചായ് വുള്ള ജവഹര്‍ യൂത്ത് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചയില്‍ തരൂര്‍ ഇടംപിടിച്ചിട്ടുണ്ട്.  

തരൂരിന് വേണ്ടി കേരളത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കോഴിക്കോട് എംപി രാഘവനാണ്. ഇപ്പോള്‍ കെ. മുരളീധരനും തരൂരിന് വേണ്ടി പ്രസ്താവനയുമായി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ശബരീനാഥനും തരൂരിനെ സെമിനാറില്‍ പങ്കെടുക്കാത്തതിനെ വിമര്‍ശിച്ചിരുന്നു.  


പ്രസിഡന്‍റ് സ്ഥാനത്തേക്ക് 12 ശതമാനം വോട്ട് നേടിയ തരൂരിനെ പാര്‍ട്ടി ഹൈക്കമാന്‍റ് ഭീഷണിയായാണ് കാണുന്നത്. പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റം വേണം എന്ന പ്രതീതി ജനിപ്പിക്കാന്‍ തരൂരിന് കഴിഞ്ഞതായി കോണ്‍ഗ്രസ് നേതൃത്വം ഭയപ്പെടുന്നതായും പറയുന്നു. മാത്രമല്ല,  എഐസിസി ജനറല്‍ സെക്രട്ടറിയായി ഉയര്‍ന്ന കെ.സി. വേണുഗോപാലാണ് കേരളത്തിലെ ശക്തനായ കോണ്‍ഗ്രസ് നേതാവായി ദേശീയ തലത്തില്‍ അറിയപ്പെടുന്നത്. എന്നാല്‍ ഇദ്ദേഹത്തെ ശശി തരൂരിന്‍റെ സാന്നിധ്യം ഭയപ്പെടുത്തുന്നതായും വിലയിരുത്തലുണ്ട്.  

എന്തായാലും ഹൈക്കമാന്‍റിന്‍റെ അപ്രീതിയ്ക്ക് പാത്രമായ തരൂരുമായി സൗഹദവും വേദിയും പങ്കെടുക്കാന്‍ കേരളത്തിലെ പല കോണ്‍ഗ്രസ് നേതാക്കളും ഭയപ്പെടുന്നു. വൈകാതെ തരൂര്‍ സ്വമേധയാ പുറത്തുപോയേക്കുമെന്നാണ് കരുതപ്പെടുന്നത്.  

 

 

  comment

  LATEST NEWS


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


  തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


  മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍


  ബഹിരാകാശ മേഖലയിലെ പ്രധാന ആഗോള ശക്തിയാണ് ഇന്ത്യയെന്ന് കേന്ദ്രമന്ത്രി; 'അബുദാബി സ്‌പേസ് ഡിബേറ്റ്' ചടങ്ങില്‍ ഭാഗമായി ഡോ. ജിതേന്ദ്ര സിംഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.