login
കേരളത്തില്‍ മുസ്ലീം മുന്നണി രൂപീകരിക്കാന്‍ കോണ്‍ഗ്രസ്; ജമാ അത്തെ ഇസ്ലാമിയുമായി ധാരണയിലെത്തി; മുസ്ലിം വാദവുമായി സിപിഎമ്മും

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സിപിഎം സഖ്യമുണ്ടാക്കിയിരുന്നുവെന്നാണ് കോണ്‍ഗ്രസ്സിന്റെ ന്യായീകരണം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തീക്കളിക്ക് തയാറെടുത്ത് കോണ്‍ഗ്രസ്. മതതീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ച് മുസ്ലിം മുന്നണിയുണ്ടാക്കാന്‍ യുഡിഎഫ് നീക്കം തുടങ്ങി. മുസ്ലിം വോട്ട് ലക്ഷ്യമിട്ട്  തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൈകോര്‍ത്ത് നീങ്ങുന്ന ഇടതു മുന്നണിയ്‌ക്കെതിരെ അതേരീതിയില്‍ പൊരുതാനാണ്  യുഡിഎഫ് ശ്രമം. ഇതിന്റെ ഭാഗമായി, ഇസ്ലാമിക ഭരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസ് ധാരണയിലെത്തി. ഇവരുടെ രാഷ്ട്രീയ രൂപമായ വെല്‍ഫയര്‍ പാര്‍ട്ടിയുമായാണ് തെരഞ്ഞെടുപ്പ് സഖ്യം. സ്വാധീനമുള്ള വാര്‍ഡുകളിലെല്ലാം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.  

കഴിഞ്ഞ ദിവസം യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍ ജമാ അത്തെ ഇസ്ലാമി അമീര്‍ എം.ഐ. അബ്ദുള്‍ അസീസിനെ വീട്ടില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. ജമാ അത്തെ ഇസ്ലാമിയുമായുള്ള ചങ്ങാത്തം മറ്റ് മുസ്ലിം സംഘടനകളിലേക്കുള്ള പാലമായാണ് കോണ്‍ഗ്രസ് കാണുന്നത്. ഐഎസ് റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള ഭീകരവാദ കേസുകളില്‍ ആരോപണം നേരിടുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐ ഉള്‍പ്പെടെയുള്ളവര്‍ വരും ദിവസങ്ങളില്‍ യുഡിഎഫ് പക്ഷത്തെത്തുമെന്നാണ് കണക്കുകൂട്ടല്‍. ഇതിന് പുറമെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റ് നല്‍കുമെന്നും കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.  

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ കടുത്ത മുസ്ലിം വാദവുമായി സിപിഎം രംഗത്തുവന്നിരുന്നു. പൗരത്വ ഭേദഗതി നിയമം അവസരമാക്കിയെടുത്ത് മതതീവ്രവാദികളെപ്പോലും മറികടക്കുന്ന വര്‍ഗ്ഗീയ പ്രചാരണമാണ് ഇടതുപക്ഷം അഴിച്ചുവിട്ടത്. ചില മുസ്ലിം സംഘടനകള്‍ ഇതില്‍ സിപിഎമ്മിനെ പ്രശംസിച്ചിരുന്നു. കോണ്‍ഗ്രസ്സിനും ലീഗിനും കുറ്റപ്പെടുത്തലുമുണ്ടായി. നിയമസഭയില്‍ എം. സ്വരാജ് നടത്തിയ വാരിയംകുന്നന്‍ പ്രകോപന പ്രസംഗവും വലിയ പ്രചാരം നേടി. ജലീല്‍ വിഷയത്തില്‍ ഖുറാനെ മുന്‍നിര്‍ത്തി സിപിഎം നടത്തിയ പ്രചാരണം യുഡിഎഫിനെ പ്രതിരോധത്തിലാക്കിയിരുന്നു. കോണ്‍ഗ്രസ്സും ലീഗും സര്‍ക്കാരിനെതിരായ നിലപാട് മയപ്പെടുത്തുകയും ചെയ്തു. മുസ്ലിം വോട്ടുകള്‍ ഇടത്തോട്ട് ചായുമെന്ന ഭയത്തിലാണ് കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ മതതീവ്രവാദ ആലിംഗനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സിപിഎമ്മാണ്  കൈകോര്‍ത്തത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണയും ചിലയിടങ്ങളില്‍ ലഭിച്ചു. ഇത് ആവര്‍ത്തിക്കാന്‍ എല്‍ഡിഎഫും ശ്രമം തുടങ്ങിയിട്ടുണ്ട്.  

വിവാദ മുസ്ലിം സംഘടനകളുമായുള്ള പരസ്യ ബന്ധത്തിന് പുറമെ രാജ്യദ്രോഹക്കേസുകളെ വെള്ളപൂശാനും കോണ്‍ഗ്രസ് മുന്നിട്ടിറങ്ങി. പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി താഹയുടെ കുടുംബത്തിന് വീട് നിര്‍മിക്കാന്‍ അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് കെപിസിസി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. ഹാഥ്‌രസില്‍ കലാപത്തിന് പോകുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ മലപ്പുറത്ത് പ്രതിഷേധ പരിപാടിയും നടത്തി. വിഷയത്തില്‍ ഇടപെടുമെന്ന് രാഹുലും പറഞ്ഞു. കണ്ണൂര്‍ പാലത്തായിയില്‍ തീവ്ര മുസ്ലിം സംഘടനകള്‍ അധ്യാപകനെതിരെ ഉന്നയിച്ച വ്യാജ പീഡന കേസ് ഏറ്റുപിടിക്കാനും കോണ്‍ഗ്രസ് മുന്നിട്ടിറങ്ങി. അധ്യാപകന്റെ ജീവന്‍ അപകടത്തിലാക്കുന്ന നിലപാടാണ് മുസ്ലിം ധ്രുവീകരണത്തിനായി നേതാക്കള്‍ സ്വീകരിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സിപിഎം സഖ്യമുണ്ടാക്കിയിരുന്നുവെന്നാണ് കോണ്‍ഗ്രസ്സിന്റെ ന്യായീകരണം

 

  comment

  LATEST NEWS


  രാജ്യത്തെ കോവിഡ് വ്യാപനം: പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും; ഗ്രാമീണ മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും


  യഹുദന്മാരോടുള്ള കടം


  കൊവിഡ് വ്യാപനം: നുണകളും യഥാര്‍ത്ഥ്യവും


  കൊവിഡിനെ പിടിച്ചുകെട്ടി യുപിയും യോഗിയും


  'ഏഷ്യാനെറ്റ് ന്യൂസ് അഞ്ചു വര്‍ഷമായി നിയമിച്ചത് സഖാക്കളെയും സുഡുക്കളെയും'; വ്യാജവാര്‍ത്തകളില്‍ കാണുന്നത് അവരുടെ അടങ്ങാത്ത പകയും ഈര്‍ഷ്യയുമെന്ന് കെ.എസ്


  317ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍; 346 കേന്ദ്രങ്ങളിലൂടെ 10771പേര്‍ക്ക് വാക്സിനേഷന്‍; 23317കുടുംബങ്ങള്‍ക്ക് ഭക്ഷണം; രാപ്പകല്‍ സേവന സജ്ജമായി സേവാഭാരതി


  റയല്‍ വിടുമെന്ന റിപ്പോര്‍ട്ട് തള്ളി സിദാന്‍


  ഫ്രഞ്ച് ലീഗില്‍ കിരീടപ്പോരാട്ടം ആവേശത്തിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.