×
login
ശബരിമല‍ പരാമര്‍ശം: മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി; പ്രസ്താവന പെരുമാറ്റച്ചട്ടലംഘനമെന്ന് കോണ്‍ഗ്രസ്

മുഖ്യമന്ത്രിയുടെ വാക്കുകള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഒന്നാം ഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം നഗ്നമായ ലംഘനമെന്നാണ് കത്തില്‍ ആരോപിക്കുന്നത്

തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസം മുഖ്യമന്ത്രി നടത്തിയ ശബരിമല പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി ലഭിച്ചു. അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമെന്ന പരാമര്‍ശത്തിനെതിരെയാണ് കോണ്‍ഗ്രസിന്റെ പരാതി. മുഖ്യമന്ത്രിയുടെ പ്രസ്താവന പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ണൂര്‍ ഡിസിസി അധ്യക്ഷനും സ്ഥാനാര്‍ഥിയുമായ സതീശന്‍ പാച്ചേനി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സകുമാരന്‍ നായരുടെ പ്രതികരണത്തിനുള്ള മറുപടി എന്ന നിലയിലായിരുന്നു വോട്ട് രേഖപ്പെടുത്തിയശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് ഈ പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഒന്നാം ഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം നഗ്നമായ ലംഘനമെന്നാണ് കത്തില്‍ ആരോപിക്കുന്നത്. വോട്ടു നേടാനായി ജാതിമത വികാരങ്ങള്‍ ഉണര്‍ത്തുന്ന തരത്തിലുള്ള അഭ്യര്‍ഥനകളോ പരാമര്‍ശങ്ങളോ പാടില്ലെന്നാണ് പെരുമാറ്റച്ചട്ടത്തിന്റെ ഈ ഭാഗത്ത് നിഷ്‌കര്‍ഷിക്കുന്നത്. 

വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്റെ ദൃശ്യങ്ങളടങ്ങുന്ന സിഡിയും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറാണ് പരാതിയില്‍ തീരുമാനമെടുക്കേണ്ടത്. തെരഞ്ഞെടുപ്പ് ദിവസത്തെ പരാമര്‍ശങ്ങളുടെ പേരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ജി സുകുമാരന്‍ നായര്‍ക്കുമെതിരെ മന്ത്രി എ കെ ബാലന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസും പരാതി നല്‍കിയത്.  

 

  comment

  LATEST NEWS


  ഉത്തര്‍പ്രദേശിലെ മാമ്പഴങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന വിവാദത്തില്‍; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്


  'ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും'; കിറ്റെക്‌സ് ഗ്രൂപ്പിനെ ക്ഷണിച്ച് ശ്രീലങ്ക; ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ കൊച്ചിയിലെ കമ്പനിയുടെ ആസ്ഥാനത്തെത്തി


  റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ മോദി സര്‍ക്കാര്‍; സഹകരിക്കാതെ കേരളം


  വ്യാജ അഭിഭാഷക കേസ് ഒതുക്കിതീര്‍ക്കാന്‍ നീക്കം; അന്വേഷണം ശക്തമായായാല്‍ പല പ്രമുഖ അഭിഭാഷകരും കുടുങ്ങും


  വനിതാ കണ്ടക്ടറുടെ അടി തടയാനായി ഒഴിഞ്ഞുമാറിയ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി; ഉദ്യോഗസ്ഥന്‍ ജീവനക്കാര്‍ക്ക് മാതൃകയല്ലെന്ന് കെഎസ്ആര്‍ടിസി


  ലഡാക്കില്‍ ചൈനയെ ചെറുക്കാന്‍ 15,000 സൈനികരെക്കൂടി വിന്യസിച്ച് ഇന്ത്യ


  മീരാഭായ് ചാനുവിന്‍റേത് വനത്തിനുള്ളില്‍ വിറകുകെട്ടുകള്‍ പൊക്കി തുടങ്ങിയ ഭാരോദ്വഹനം; ടോക്യോ വരെ എത്തിച്ചത് ഭാരം പൊക്കാനുള്ള ആവേശം...


  കരാര്‍ ജോലി: തന്ത്രപ്രധാന കേന്ദ്രങ്ങള്‍ സുരക്ഷാ ഭീഷണിയില്‍; ഏറ്റവും കൂടുതല്‍ നുഴഞ്ഞ് കയറിയിരിക്കുന്നത് ബംഗ്ലാദേശികളെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.