×
login
കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് കടക്കാന്‍ അനുവദിച്ചില്ല; ജോലിക്കെത്തിയ ജീവനക്കാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി

ബ്രഹ്‌മപുരം പ്ലാന്റ് മാലിന്യ നിര്‍മാര്‍ജ്ജന കരാറുമായി ബന്ധപ്പെട്ട് സോണ്ട കരാറില്‍ അന്വേഷണം വേണമെന്നും, കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ പോലീസ് തടയുകയും മര്‍ദ്ദിച്ചെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സമരം നടത്തുന്നത്.

കൊച്ചി : കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ സമരം നടത്തുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കോര്‍പ്പറേഷന്‍ ജീവനക്കാരെ മര്‍ദ്ദിച്ചതായി ആരോപണം. കോര്‍പ്പറേഷന്‍ സെക്രട്ടറി അടക്കം നാല് ജീവനക്കാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാണ് ആരോപണം. പ്രകോപനമില്ലാതെയാണ് ജീവനക്കാരെ മര്‍ദ്ദിച്ചതെന്നാണ് പരാതി.

ഓഫീസില്‍ ആരെയും കയറ്റി വിടാതെയുള്ള സമരം നടക്കില്ലെന്ന് പോലീസ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഉച്ചയോടെ ഓഫീസില്‍ പ്രവേശിക്കാന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയും മറ്റും ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാര്‍ക്കാക്ക് മര്‍ദ്ദനമേറ്റത്. സുഭാഷ് പാര്‍ക്കിനകത്ത് വെച്ചാണ് മര്‍ദ്ദിച്ചത്. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ബാബു അബ്ദുള്‍ ഖാദറിനെ അസഭ്യം വിളിച്ചു കൊണ്ട് കോണ്‍ഗ്രസ് പ്രര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നു. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഓവര്‍സിയര്‍ സുരേഷിനും ഹെല്‍ത്ത് സെക്ഷനിലെ ജീവനക്കാരന്‍ വിജയകുമാറിനും മര്‍ദ്ദനമേറ്റെന്നും പരാതിയില്‍ പറയുന്നുണ്ട്.  

ബ്രഹ്‌മപുരം പ്ലാന്റ് മാലിന്യ നിര്‍മാര്‍ജ്ജന കരാറുമായി ബന്ധപ്പെട്ട് സോണ്ട കരാറില്‍ അന്വേഷണം വേണമെന്നും, കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ പോലീസ് തടയുകയും മര്‍ദ്ദിച്ചെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സമരം നടത്തുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് സമരം പ്രഖ്യാപിച്ചത്.  


എന്നാല്‍ പൂര്‍ണമായും നഗരസഭാ ഓഫീസ് പ്രവര്‍ത്തനം തടസപ്പെടുത്താനുള്ള ശ്രമം പോലീസ് തടയുകയും നാല് ജീവനക്കാരെ സംരക്ഷണയില്‍ ഓഫീസിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നാലെ മറ്റ് ജീനക്കാര്‍ എത്തിയെങ്കിലും ഇവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസഭ്യം വിളിച്ചെന്നും ആരോപണമുണ്ട്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഈസമരത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ശക്തമായ സമരത്തിനാണ് കോര്‍പറേഷന് മുന്നില്‍ കോണ്‍ഗ്രസ് തയ്യാറെടുത്തത്. അതിനിടെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.  

 

 

  comment

  LATEST NEWS


  സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


  ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


  ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


  നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


  ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


  'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.