മുക്കാലിയില്‍ നിന്നും ആരംഭിച്ച് സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ വാച്ച്ടവര്‍ വരെ നീളുന്ന 21 കിലോമീറ്റര്‍ ദൂരമാണ് വീല്‍ ട്രാക്ക് കോണ്‍ക്രീറ്റ് രീതിയില്‍ നവീകരിക്കുന്നത്. ഇതിനുപുറമേ കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന റോഡിന്റെ ഭിത്തികളും ചപ്പാത്ത്, കല്‍വര്‍ട്ട് എന്നിവയും പുനര്‍നിര്‍മ്മിക്കുന്നുണ്ട്.
മണ്ണാര്‍ക്കാട്: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിലേക്കുള്ള വീല്‍ ട്രാക്ക് കോണ്‍ക്രീറ്റ് റോഡ് നിര്‍മാണം ദ്രുതഗതിയില്‍ തുടരുന്നു. അടുത്ത മഴക്കാലത്തിനുള്ളില്‍ 21 കിലോമീറ്റര്‍ വരുന്ന റോഡ് നവീകരണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. ഇതിനായി 11.58 കോടി രൂപയാണ് നബാര്ഡ്ഡ് അനുവദിച്ചിരിക്കുന്നത്. റോഡിന്റെ പണി പൂര്‍ത്തിയാകുന്ന മുറക്ക് സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കുകയും, യാത്ര സുഖകരമായിരിക്കുകയും ചെയ്യും.
മുക്കാലിയില്‍ നിന്നും ആരംഭിച്ച് സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ വാച്ച്ടവര്‍ വരെ നീളുന്ന 21 കിലോമീറ്റര്‍ ദൂരമാണ് വീല്‍ ട്രാക്ക് കോണ്‍ക്രീറ്റ് രീതിയില്‍ നവീകരിക്കുന്നത്. ഇതിനുപുറമേ കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന റോഡിന്റെ ഭിത്തികളും ചപ്പാത്ത്, കല്‍വര്‍ട്ട് എന്നിവയും പുനര്‍നിര്‍മ്മിക്കുന്നുണ്ട്.
യഥാര്‍ത്ഥത്തില്‍ ഈ റോഡിന് 15 മീറ്ററിലധികം വീതിയുണ്ട്. 1969 കളില്‍ കൂപ്പ് റോഡായിരുന്നു ഇത്. 1974ല്‍ സൈലന്റ് വാലി വൈദ്യുത പദ്ധതിക്കായി റോഡ് നവീകരണം നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ പ്രളയത്തില്‍ റോഡ് പല ഭാഗത്തും തകര്‍ന്നതിനാല്‍ അപകട ഭീഷണി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് വീല്‍ ട്രാക്ക് കോണ്‍ഗ്രീറ്റ് രീതിയില്‍ നവീകരണത്തിന് പദ്ധതിയിട്ടത്.
റോഡിന്റെ വളവുകള്‍ ഒഴികെയുള്ള ഭാഗങ്ങളിലാണ് വീല്‍ ട്രാക്ക് രീതിയില്‍ കോണ്‍ഗ്രീറ്റ് ചെയ്യുക. രണ്ട് വീലുകള്‍ പതിക്കുന്ന ഭാഗങ്ങളിലെ റോഡിന്റെ മുകള്‍ ഭാഗത്ത് 70 സെന്റീമീറ്റര്‍ വീതിയിലും അടിയില്‍ ഒരു മീറ്റര്‍ വീതിയിലുമാണ് കോണ്‍ഗ്രീറ്റ് ചെയ്യുക. ഇതിന്റെ ഇടയിയും മറ്റ് ഭാഗങ്ങളിലും മണ്ണിട്ട് മൂടും. അതിനാല്‍ കോണ്‍ക്രീറ്റ് യഥാര്‍ത്ഥത്തില്‍ 1.40 മീറ്റര്‍ മേല്‍ ഭാഗത്തും അടിഭാഗത്ത് 2 മീറ്ററുമാണ് വരികയെന്ന് സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്ഡന് എസ്.വിനോദ് ഐഎഫ്എസ് 'ജന്മഭൂമി'യോടുപറഞ്ഞു.
പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയാണ് പദ്ധതി ശുപാര്‍ശ ചെയ്തത്. സൈലന്റ് വാലി മാനേജ്മെന്റ് പ്ലാനില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സൈലന്റ് വാലിയിലെ ജീവനക്കാര്‍ക്കും ഇവിടെയെത്തുന്നവര്‍ക്കും സംരക്ഷണം നല്കുന്ന പദ്ധതി ആയതിനാല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഈ പ്രവൃത്തിക്ക് ആവശ്യമില്ലെന്നും പരിസ്ഥിതിക്ക് ആഘാതം ഉണ്ടാകുന്ന തരത്തിലല്ല റോഡ് നവീകരണമെന്നും വൈല്‍ഡ് ലൈഫ് വാര്ഡന് പറഞ്ഞു. സൈരന്ദ്രി, പന്തന്‍തോട് സംരക്ഷണ ക്യാമ്പുകള്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ കരുവാര ഊര്, പുല്ലുമല, പൂച്ചിപ്പാറ, കൂമ്പന്‍, വാളക്കാട് എന്നിവിടങ്ങളിലേക്കെല്ലാമുള്ള ഏകമാര്‍ഗം ഈ സൈരന്ധ്രി കാനനപാതയാണ്.
സൈലന്റ് വാലി ദേശീയ ഉദ്യാനത്തില്‍ നിന്നും പാറപൊട്ടിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വൈല്‍ഡ് ലൈഫ് വാര്ഡന് പറഞ്ഞു. ഈ പ്രവൃത്തിക്ക് ആവശ്യമായ എല്ലാ സാമഗ്രികളും പുറത്തു നിന്നാണ് കൊണ്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ദിവസവും നൂറിലധികം പേര് എത്തുന്ന ഉദ്യാനമാണ് സൈലന് വാലി. അവര്‍ക്കുള്ള സംരക്ഷണമാണ് പ്രധാന ലക്ഷ്യം. മുമ്പ് കല്ലുകള്‍ക്ക് മുകളിലൂടെ സഞ്ചരിക്കേണ്ടി വന്നിരുന്ന റോഡ് ഇനി കോണ്‍ക്രീറ്റ് റോഡ് ആവുമ്പോള്‍ രണ്ട് മണിക്കൂര്‍ ആയിരുന്നത് ഒരു മണിക്കൂറില്‍ താഴെ മാത്രമേ സമയം ആവശ്യമായി വരികയുള്ളൂവെന്നും അധികൃതര്‍ വിശദീകരിച്ചു.
ആറുമാസത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. മഴ തുടങ്ങിയാല്‍ മഴയ്ക്കുശേഷം പ്രവര്‍ത്തി നടത്തുമെന്ന് വൈല്‍ഡ് ലൈഫ് വാര്ഡന് എസ് വിനോദ് ഐഎഫ്എസ് പറഞ്ഞു. ഫോട്ടോ സൈരന്ധ്രിയിലേക്കുള്ള വീല്‍ ട്രാക്ക് റോഡിന്റെ നിര്‍മ്മാണം നടത്തുന്നു
ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്
ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്സണലിന് തിരിച്ചടി
ഈ യുവാവ് ശ്രീകൃഷ്ണന് തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്
കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്
അസമില്‍ പ്രളയവും വെള്ളപൊക്കവും; റോഡുകള്‍ ഒലിച്ചു പോയി; റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടം; രണ്ട് ലക്ഷം പേര് ദുരിതത്തില്‍ ( വീഡിയോ)
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ