×
login
തൃശൂരില്‍ കണ്ടെയ്‌നര്‍‍ ലോറിക്ക് പിറകില്‍ ബസിടിച്ചു; 23 പേര്‍ക്ക് പരിക്ക്, അപകടത്തില്‍പ്പെട്ടത് തമിഴ്‌നാട് സ്വദേശികള്‍

പാതയില്‍ കേടായി കിടന്ന ലോറിക്ക് പിറകിലായി ബസ് വന്നിടിക്കുകയായിരുന്നു.

തൃശൂര്‍ : ദേശീയപാതയില്‍ തലോര്‍ ജറുസലേമിനു സമീപം നിര്‍ത്തിയിട്ട മിനി കണ്ടെയ്നര്‍ ലോറിക്ക് പിറകില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.  

പാതയില്‍ കേടായി കിടന്ന ലോറിക്ക് പിറകിലായി ബസ് വന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.  


 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.