×
login
കരാര്‍ ജോലി: തന്ത്രപ്രധാന കേന്ദ്രങ്ങള്‍ സുരക്ഷാ ഭീഷണിയില്‍; ഏറ്റവും കൂടുതല്‍ നുഴഞ്ഞ് കയറിയിരിക്കുന്നത് ബംഗ്ലാദേശികളെന്ന് റിപ്പോര്‍ട്ട്

ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബലില്‍ സംസ്ഥാനത്ത് പല തന്ത്ര പ്രധാന കേന്ദ്രങ്ങളിലും കരാര്‍ തൊഴിലാളികളായി പണിയെടുക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ നുഴഞ്ഞ് കയറിയിരിക്കുന്നത് ബംഗ്ലാദേശികളാണ്. ബംഗാളികള്‍ എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്.

കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികളുടെ ലേബലില്‍ കരാര്‍ ജോലിക്കായി വിദേശ രാജ്യക്കാര്‍ എത്തുന്നത് തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു. കപ്പല്‍ശാലയില്‍ വ്യാജ രേഖകള്‍ നല്‍കി ജോലി ചെയ്തിരുന്ന അഫ്ഗാന്‍ പൗരന്‍ പിടിയിലായതോടെയാണ് ഈ ആശങ്ക ഉയരുന്നത്.

ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബലില്‍ സംസ്ഥാനത്ത് പല തന്ത്ര പ്രധാന കേന്ദ്രങ്ങളിലും കരാര്‍ തൊഴിലാളികളായി പണിയെടുക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ നുഴഞ്ഞ് കയറിയിരിക്കുന്നത് ബംഗ്ലാദേശികളാണ്. ബംഗാളികള്‍ എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. ഭീകര സംഘടനയില്‍പ്പെട്ടവരും കൊടും ക്രിമനലുകളും ഇക്കൂട്ടത്തില്‍ ഉണ്ട്. തീവ്രവാദ ബന്ധമുണ്ടായിരുന്ന മൂന്ന് ബംഗ്ലാദേശി പൗരന്മാരെ എന്‍ഐഎ സംഘം എറണാകുളത്തുനിന്ന് പിടികൂടിയതും അടുത്തിടെയാണ്. വ്യാജ മേല്‍വിലാസത്തില്‍ എത്തുന്ന ഇവരെ തിരിച്ചറിയാന്‍ പ്രത്യേക സംവിധാനം നിലവിലില്ല.

ബംഗ്ലാദേശില്‍നിന്ന് ആസാമിലേക്കും ബംഗാളിലേക്കും അതിര്‍ത്തി കടന്നെത്തുന്നവര്‍ ഏജന്റുമാരെ സമീപിച്ച് ഇന്ത്യയുടെ ഐഡി കാര്‍ഡും ആധാര്‍ കാര്‍ഡും വ്യാജമായി സംഘടിപ്പിച്ചാണ് കരാറുകാര്‍ മുഖേന വിവിധ സംസ്ഥാനങ്ങളിലേക്കു ജോലിക്കെത്തുന്നത്. പല സ്ഥാപനങ്ങളിലും ഇതര സംസ്ഥാന കരാര്‍ ജോലിക്കാരെ എത്തിക്കാന്‍ ഏജന്റുമാര്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ജോലിക്ക് എത്തുന്നവരെക്കുറിച്ച് ഒരു അന്വേഷണവും നടത്താതെയാണ് ഇവരെ തന്ത്ര പ്രധാന കേന്ദ്രങ്ങളില്‍ പണിയെടുപ്പിക്കുന്നത്.

  comment
  • Tags:

  LATEST NEWS


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


  അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.