×
login
വനിതാകമ്മീഷന്‍ അംഗം ഡോ.ഷാഹിദാ കമാലിന് ഡോക്ടറേറ്റില്ലെന്നും ബികോം പാസായിട്ടില്ലെന്നും പരാതി; ജോസഫൈന്‍റെ രാജിക്ക് പിന്നാലെ വീണ്ടും തിരിച്ചടി

ഒരു പരാതിക്കാരിയോട് മനുഷ്യത്വരഹിതമായി പ്രതികരിച്ചതിന്‍റെ പേരില്‍ വനിതകമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ രാജിവെക്കേണ്ടി വന്നതിന്‍റെ പിന്നാലെ വനിതാകമ്മീഷന്‍റെ പേരില്‍ വീണ്ടും പിണറായി സര്‍ക്കാരിന് തിരിച്ചടി. മറ്റൊരു വനിതാകമ്മീഷന്‍ അംഗം ഡോ.ഷാഹിദാ കമാലിന് ഡോക്ടറേറ്റില്ലെന്നും ബികോം പാസായിട്ടില്ലെന്നും ആരോപിച്ച് ഒരു വനിത രംഗത്ത് വന്നത് വെള്ളിയാഴ്ച വൈകുന്നേരമാണ്.

തിരുവനന്തപുരം: ഒരു പരാതിക്കാരിയോട് മനുഷ്യത്വരഹിതമായി പ്രതികരിച്ചതിന്‍റെ പേരില്‍ വനിതകമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ രാജിവെക്കേണ്ടി വന്നതിന്‍റെ പിന്നാലെ വനിതാകമ്മീഷന്‍റെ പേരില്‍ വീണ്ടും പിണറായി സര്‍ക്കാരിന് തിരിച്ചടി.  

മറ്റൊരു വനിതാകമ്മീഷന്‍ അംഗം ഡോ.ഷാഹിദാ കമാലിന് ഡോക്ടറേറ്റില്ലെന്നും ബികോം പാസായിട്ടില്ലെന്നും ആരോപിച്ച് ഒരു വനിത രംഗത്ത് വന്നത് വെള്ളിയാഴ്ച വൈകുന്നേരമാണ്. ജോസഫൈന്‍ രാജിവെച്ച് മണിക്കൂറുകള്‍ക്കകമാണ് പുതിയ പരാതി ഉയര്‍ന്ന് വന്നത്. ഒരു ടിവി ചാനലിന്‍റെ  രാഷ്ടീയ ചര്‍ച്ചക്കിടയില്‍ നാടകീയമായാണ് പേര് പറയാനോ മുഖം കാണിക്കാനോ തയ്യാറാകാതെ ഒരു യുവതി ഡോ. ഷാഹിദാ കമാലിന്‍റെ വിദ്യാഭ്യാസയോഗ്യതകളില്‍ സംശയം പ്രകടിപ്പിച്ച് രംഗപ്രവേശം ചെയ്തത്. സര്‍വ്വകലാശാലയില്‍ നിന്നും വിവരാവകാശ പ്രകാരം കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് ഡോ. ഷാഹിദാ കമാല്‍ ബികോം ആണ് പഠിച്ചിരിക്കുന്നത്. എന്നാല്‍ ബികോം ഇവര്‍ പാസായിട്ടില്ല. പിജിഡിസിഎ യോഗ്യത ഉള്ളതായും ഡോ. ഷാഹിദാ കമാല്‍ അവകാശപ്പെട്ടിരുന്നു. ഇതും തെറ്റാണെന്ന് പരാതിക്കാരി പറയുന്നു. 2009ല്‍ കാസര്‍കോഡ് ലോക്‌സഭാ സീറ്റിലും 2011ല്‍ ചടയമംഗലം നിയമസഭാ സീറ്റിലും സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ ഷാഹിദാ കമാല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബികോം, പിജിഡിസിഎ എന്നിവ പഠിച്ചതായി അവകാശപ്പെടുന്നു. എന്നാല്‍ ഇവര്‍ പഠിച്ച അഞ്ചല്‍ സെന്‍റ് ജോണ്‍സ് കോളെജിലെ രേഖപ്രകാരം ഷാഹിദ ബികോം പാസായിട്ടില്ല.  എന്നാല്‍ ഇപ്പോള്‍ പിഎച്ച്ഡി കൂടി എടുത്തതായി ഷാഹിദ കമാല്‍ അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഡോക്ടറേറ്റ് ഇല്ലെന്നും പരാതിക്കാരി ആരോപിക്കുന്നു.  

ഇതോടെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന സിപി ഐ നേതാവ് ആനി രാജയും മുന്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാനും ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്തായാലും തുടര്‍ച്ചയായ രണ്ടാമത്തെ ആഘാതവും സിപിഎമ്മിന് തിരിച്ചടിയാവുകയാണ്. സത്യസന്ധതയും ധര്‍മനീതിയും ലംഘിച്ചാണ് ഷാഹിദ കമാല്‍ വനിത കമ്മീഷന്‍ അംഗമായതെന്ന് ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്.  

അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനെയും സര്‍ക്കാരിനെയോ കബളിപ്പിട്ടില്ലെന്നാണ് ഷാഹിദ കമാലിന്‍റെ അവകാശവാദം. ബികോം പൂര്‍ത്തിയാക്കിയെന്ന് മാത്രമേ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുള്ളൂവെന്ന് ഷാഹിദ കമാല്‍ പറഞ്ഞു. എന്നാല്‍ ബികോം പാസായിട്ടില്ലെങ്കില്‍ ബികോം തുടരുന്നു എന്ന് കൃത്യമായി എഴുതണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പരാതി വന്നാല്‍ സര്‍ഫിക്കറ്റ് ഹാജരാക്കാന്‍ ഷാഹിദ കമാലിനോട് കമ്മീഷന് ആവശ്യപ്പെടാം. 

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.