×
login
കൊറോണ പ്രതിരോധം പാളിയതോടെ കേരളം ഒറ്റപ്പെടുന്നു; അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി കര്‍ണാടക; എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് നിര്‍ബന്ധമാക്കി

ചരക്ക് വാഹന ജീവനക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് 15 ദിവസത്തിലൊരിക്കല്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതി. കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ മുമ്പ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും ജൂലൈ 11 മുതല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുള്ളവരേയും അനുവദിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ വിലക്ക്.

മാനന്തവാടി: കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകത്തില്‍ നിന്ന് കേരളത്തില്‍ വന്ന് മടങ്ങുന്നവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 72 മണിക്കൂര്‍ മുന്‍പ് പരിശോധിച്ച് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എടുത്തവര്‍ക്കേ കര്‍ണാടകത്തിലേക്ക് പ്രവേശനമുള്ളൂ.  

 

കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് മതി. ചരക്കുവാഹനങ്ങളിലെ ജീവനക്കാര്‍, ഇഞ്ചിക്കര്‍ഷകര്‍, രോഗികള്‍, അടിയന്തര ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ എന്നിവര്‍ക്ക് നിബന്ധനകളോടെ ഇളവുകള്‍ നല്‍കും. 

ചരക്ക് വാഹന ജീവനക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് 15 ദിവസത്തിലൊരിക്കല്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതി. കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ മുമ്പ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും ജൂലൈ 11 മുതല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുള്ളവരേയും അനുവദിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ വിലക്ക്.  

മുമ്പ് കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ വയനാട് ജില്ലയിലെ വിവിധ ഇടങ്ങളിലെ ചെക്‌പോസ്റ്റുകളിലെത്തിയപ്പോള്‍ തടഞ്ഞിരുന്നു. വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് പോര ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന യാത്രക്കാരും, ഉേദ്യാഗസ്ഥരും തമ്മില്‍ വാഗ്വാദത്തിന് ഇടയാക്കിയിരുന്നു. വിവാദമായതോടെ വാക്‌സിന്‍ എടുത്തവരെ കടത്തിവിടുകയാണ് ചെയ്തത്.

  comment

  LATEST NEWS


  ഇറ്റലിയിലെ പരിപാടിയില്‍ നിന്നും മമതയെ വിലക്കി വിദേശകാര്യമന്ത്രാലയം; ഇന്ത്യയിലെ മുഖ്യമന്ത്രിയ്ക്ക് ചേര്‍ന്നതല്ല പരിപാടിയെന്ന് വിശദീകരണം


  പാര്‍ട്ടിയുടെ തൊഴിലാളി ഗുണ്ടകളെ തള്ളി മുഖ്യമന്ത്രി; നോക്കുകൂലി അനുവദിക്കില്ല; നടന്നത് സാമൂഹിക വിരുദ്ധ നീക്കം; ശക്തമായ നടപടിയെന്ന് പിണറായി


  ശിവഗംഗയില്‍ ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം പങ്കെടുത്ത കോണ്‍ഗ്രസ് യോഗത്തില്‍ കൂട്ടത്തല്ല്


  ആദ്യം സംരക്ഷിക്കാന്‍ നോക്കി; മാധ്യമങ്ങളില്‍ സ്ഥിതി വഷളായപ്പോള്‍ വ്യവസായിയെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍


  ബാറുകളില്‍ ഇരുന്ന് കുടിക്കാം; സര്‍ട്ടിഫിക്കറ്റില്ലാതെ പുറത്തിറങ്ങാം; ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും നീന്തല്‍ കുളങ്ങളും തുറക്കാം; കേരളം തുറക്കുന്നു


  അഫ്ഗാന്‍ ഭീകരരുടെ മണ്ണാക്കി മാറ്റാനാവില്ല; സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കണം; ഭീകരവാദം തടയുന്നതില്‍ യുഎന്നിന് വീഴ്ച പറ്റി; ആഞ്ഞടിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.