×
login
'പരാതിക്കാരിക്ക് വിശ്വാസ്യതയില്ല; അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍'; പിസി ജോര്‍ജിന് ജാമ്യം‍ അനുവദിച്ച് കോടതി

. പിസി ജോര്‍ജിന് ജാമ്യം നല്‍കരുതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. . പ്രോസിക്യൂഷന്‍ വാദങ്ങളെല്ലാം തള്ളിയാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്‍കിയ പീഡന പരാതിയില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് ജാമ്യം. പരാതിക്കാരിക്ക് വിശ്വാസ്യതയില്ല, രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ട്, എല്ലാവര്‍ക്കുമെതിരെ സമാനമായ പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു. 

പകല്‍ ഗസ്റ്റ് ഹൗസില്‍ വച്ചു പീഡനം നടന്നുവെന്ന് പറഞ്ഞ പരാതിക്കാരി എന്തുകൊണ്ട് നേരത്തെ ഇതു സംബന്ധിച്ച് പരാതി നല്‍കിയില്ലെന്നും മജിസ്‌ട്രേറ്റിന് മുന്നില്‍ വാദിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണ്. കര്‍ട്ടന് പിന്നില്‍ മറ്റ് പലരുമാണ്. പരാതിക്കാരിയെ കൊണ്ട് കള്ള പരാതി നല്‍കി. പി.സി.ജോര്‍ജിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ജോര്‍ജിന്റെ അഭിഭാഷകന്‍ ശാസ്തമംഗലം അജിത് വാദിച്ചു.  

 പിസി ജോര്‍ജിന് ജാമ്യം നല്‍കരുതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. മത വിദ്വേഷ പ്രസംഗമടക്കം  മറ്റ് കേസുകളിലും പ്രതിയാണ്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കും. കോടതി നല്‍കിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.. പ്രോസിക്യൂഷന്‍ വാദങ്ങളെല്ലാം തള്ളിയാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ്ജാമ്യം അനുവദിച്ചത്


കേസിന് പിന്നില്‍ പിണറായിയും ഫാരിസ് അബൂബക്കറുമാണെന്ന് പുറത്തിറങ്ങിയ  പി സി ജോര്‍ജ് ആരോപിച്ചു. വില്ലന്‍ പിണറായി വിജയനും ഫാരിസ് അബൂബക്കറുമാണ്. പിണറായിയെ നിയന്ത്രിക്കുന്നത് ഫാരിസ്.ഫാരീസ് അബുബക്കറിന്റെ അമേരിക്കന്‍ നിക്ഷേപങ്ങളില്‍ പിണറായിക്ക് പങ്കുണ്ട്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണം. പിണറായി വിജയന്റെ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നത് വീണ വിജയന്റെ കമ്പനി വഴിയെന്ന് സംശയിക്കുന്നു.  വീണ വിജയന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം.. കേരളത്തില്‍ സര്‍ക്കാര്‍ ഡാറ്റ കച്ചവടം നടത്തുന്നു എന്ന് സംശയിക്കേണ്ട സാഹചര്യമാണെന്നും പി സി ജോര്‍ജ് മാധ്യങ്ങളോട് പറഞ്ഞു.

ഹാരിസിന്റെ നിക്ഷേപങ്ങളില്‍ പിണറായി വിജയന് പങ്കുണ്ട്. മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ബന്ധം വിശദമായി അന്വേഷിക്കണം. പിണറായി വിജയനെതിരെ അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി നല്‍കും. വീണയുടെ കമ്പനിയുടെ സാമ്പത്തിക സ്രോതസും എക്‌സാലോജിക്കിന്റെ ഇടപാടുകള്‍ അന്വേഷിക്കണം. ജോര്‍ജ് അവശ്യപ്പെട്ടു

ഈ വര്‍ഷം ഫെബ്രുവരി 10ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതിക്കാരി ആരോപണം ഉന്നയിച്ചത്.    ഐപിസി 354, ഐപിസി 354 എ വകുപ്പുകള്‍ ചുമത്തിയാണ് ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്.  

സര്‍ക്കാരിനെതിരെയുള്ള ഗൂഢാലോചന കേസില്‍ ജോര്‍ജിനെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് ചോദ്യം ചെയ്തു കൊണ്ടിരിക്കെ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി പരാതിയുമായി എത്തുകയായിരുന്നു.  മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ എത്തിയാണ് പരാതി നല്‍കിയത്. സ്വര്‍ണകടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തല്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് കാട്ടിയാണ് മുന്‍ മന്ത്രി കെ ടി ജലീല്‍ ഗുഢാലോചന കേസ് നല്‍കിയത്. പി. സി ജോര്‍ജും സ്വപന സുരേഷുമാണ് ഇതിലെ പ്രതികള്‍.

  comment

  LATEST NEWS


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍


  ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം


  ബഹിരാകാശ നിലയത്തില്‍ നിന്നും സ്വാതന്ത്ര്യദിന ആശംസകളുമായി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്‍; ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു


  രാജ്യവിരുദ്ധ പ്രസ്താവനയില്‍ ദല്‍ഹിയില്‍ നിന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായി; പരിപാടികള്‍ റദ്ദാക്കി ജലീല്‍ അര്‍ദ്ധരാത്രി ഓടിയത് അറസ്റ്റ് ഭയന്ന്


  തെലുങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്‍റെ അനുയായികള്‍ ബിജെപി പദയാത്രയെ ആക്രമിച്ചു; തിരിച്ചടിച്ച് ബിജെപി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.